മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാവുകയാണ് കേരളം. ഒറ്റക്കെട്ടായി നാനാ മേഖലയിലുള്ളവരും തങ്ങളാല്‍ കഴിയുന്ന സഹായം ദുരിതബാധിതര്‍ക്ക് എത്തിക്കുന്നതില്‍ ജാഗ്രതയോടെയാണ് പ്രവര്‍ത്തിക്കുന്നത്.
ഈ കൂട്ടത്തിലേക്ക് ചേര്‍ത്തുവയ്ക്കുകയാണ് തലശ്ശേരിയിലെ നവ ദമ്പതികളും. തങ്ങളാൽ കഴിയുന്ന സഹായം ചെയ്തുകൊണ്ടാണ് അവർ പുതു ജീവിതത്തിലേക്ക് കാലെടുത്തു വച്ചത്.
തലശ്ശേരിക്കാരായ ഷാഹിൻ ഷഫീഖ് – റിമ സെ്യ്ഫ് എന്നീ നവദമ്പതികളാണ് വിവാഹ വേദിയിൽ വച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രുപ സംഭാവന ചെയ്ത് മനുഷ്യ സ്നേഹത്തിന്‍റെ മഹത്തായ മാതൃക കാട്ടിയത്.
തലശേരി ഓലിയത്ത് കുടുംബാംഗമായ റിമയും മാളിയേക്കൽ കുടുംബാഗമായ ഷാഹിൻ ഷഫീഖും വിവാഹ വേദിയിൽ വച്ച് അഡ്വ എ എൻ ഷംസീർ എം എൽ എയെ തുക ഏൽപ്പിച്ചു
Get real time update about this post categories directly on your device, subscribe now.