
കൊല്ലം : കൊല്ലം അഞ്ചലില് രണ്ട് സിപിഐ എം പ്രവര്ത്തകരെ വെട്ടിക്കൊലപ്പെടുത്താന്‍ ബിജെപി ശ്രമം.
അഞ്ചല് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്‍മാനും താന്നിമുകള്‍ ബ്രാഞ്ച് സെക്രട്ടറിയുമാണ് വെട്ടേറ്റ അനില്‍കുമാര്‍, സുഹൃത്തും സിപിഐ എം പ്രവര്ത്തകനുമായ ജയനും വെട്ടേറ്റു.
ബിജെപി പ്രവര്‍ത്തകനായ കോമളം സ്വദേശി വേണുവാണ് ഇരുവരെയും വെട്ടിയത്. അനില്‍ കുമാറിന്‍റെ കൈയ്ക്കും ജയന്‍റെ തലയ്ക്കുമാണ് സാരമായി വെട്ടേറ്റത്.
അനില്‍കുമാറിന്‍റെ ഇടത് കൈപ്പത്തി അറ്റനിലയിലാണ്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചു.
ഞായറാഴ്ച്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. അനില്കുമാറിന്റെ വീടിനുസമീപത്തെ സ്ത്രീകളെ വേണു സ്ഥിരമായി ചീത്തവിളിക്കുമായിരുന്നു.
ഞായറാഴ്ച്ച രാത്രി അനില്‍ കുമാറിന്റെ വീടിനുമുന്‍പില്‍ വേണു മദ്യപിച്ചെത്തുകയും ചീത്തവിളി നടത്തുകയും ചെയ്തു.
ഇത് ചോദിക്കാന്‍ ചെന്നപ്പോഴാണ് കൈയ്യില്‍ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് വേണു ഇരുവരെയും മാരകമായി വെട്ടിയത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here