പ്രഭാകരന്‍ മുതല്‍ സിദ്ദിഖ് വരെ; കലിയടങ്ങാതെ ആര്‍എസ്എസ്

കലിയടങ്ങാതെ ആര്‍എസ്എസ് സംഘം സിപിഎെഎമ്മിന് നേരെ നടത്തുന്ന അക്രമം ഏറിയും കുറഞ്ഞും എല്ലാ കാലത്തും തുടരുക തന്നെയാണ്.

സംഘപരിവാരത്തിന്‍റെയും കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെയും മുന്നില്‍ മനുഷ്യ സ്നേഹത്തിന്‍റെ മുദ്രാ ഗീതികള്‍ ഉയര്‍ത്തിപ്പിടിച്ചതുകൊണ്ട് മാത്രം കേരളത്തില്‍ സിപിഎെഎമ്മിന് നഷ്ടമായത് 579 ഉശിരന്‍മാരായ സഖാക്കളുടെ ജീവനാണ്.

രാഷ്ട്രീത്തിന്‍റെ വ‍ഴി ആയുധത്തിന്‍റേതല്ലെന്ന മുദ്രാവാക്യമാണ് പ്രതിരോധങ്ങള്‍ക്ക് ജനങ്ങളെ അണിനിരത്തുന്നതിലൂടെ സിപിഎെഎം മുന്നോട്ടുവയ്ക്കുന്നത്.

ഇത്രയേറെ ആക്രമണങ്ങള്‍ക്കിരയായിട്ടും സിപിഎെഎമ്മിനൊപ്പം തന്നെ ജനങ്ങള്‍ അണിനിരക്കുന്നത് ഞങ്ങളേറ്റുവിളിക്കുന്നത് മനുഷ്യ സ്നേഹത്തിന്‍റെയും മാനവികതയുടെയും മുദ്രാവാക്യങ്ങളായതുകൊണ്ടാണ്.

അബൂബക്കര്‍ സിദ്ദിഖ് എന്ന 23 വയസ്സുകാരന്‍റെ പച്ച ജീവനിലേക്കാണ് ആര്‍എസ്എസ് അവരുടെ കൊലക്കത്തി അവസാനമായി കുത്തിയിറക്കിയത്.

ഒരുനാടിന്‍റെയാകെ പ്രതീക്ഷയായിരുന്നു അവന്‍ എന്നതിന്‍റെ തെളിവാണ് ഇപ്പോ‍ഴും കണ്ണീരുണങ്ങാത്ത അവന്‍റെ നാട്. 15 ജീവനുകളാണ് വര്‍ഗീയവാദികള്‍ക്കെതിരായ ചെറുത്തുനില്‍പ്പില്‍ സിപിഎെഎമ്മിന് നഷ്ടമായത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News