മുൻകൂർ ജാമ്യാപേക്ഷ തള്ളി; പീഡനക്കേസിലെ പ്രതികളായ ഓർത്തഡോക്സ് വൈദികർ ഇന്ന് കീ‍ഴടങ്ങിയേക്കും

വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളായ ഓർത്തഡോക്സ് വൈദികർ സുപ്രീംകോടതി നിർദേശപ്രകാരം ഇന്ന് കീഴടങ്ങും. ഒന്നാംപ്രതി ഫാദർ എബ്രഹാം വർഗീസ്, നാലാംപ്രതി ഫാദർ ജെയ്സ് കെ.ജോർജ് എന്നിവർ കൊല്ലത്താണ് കീഴടങുക

വീട്ടമ്മയെ ബലാൽസംഗം ചെയ്ത കേസിൽ ഇനിയും പിടിയിലാകാനുള്ള ഒന്നാംപ്രതി ഫാ. എബ്രഹാം വർഗീസിൻറെയും നാലാംപ്രതി ഫാ.ജെയ്സ് കെ.ജോർജിൻറെയും മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ആറിന് സുപ്രീംകോടതി തള്ളിയിരുന്നു.

കീഴടങ്ങാൻ തയാറാണെന്ന് അറിയിച്ചതിൻറെ അടിസ്ഥാനത്തിൽ വൈദികരോട് ഇന്ന് കീഴടങ്ങാനും കോടതി വിധിച്ചു. അറസ്റ്റിനുശേഷം വൈദികർ സമർപ്പിക്കുന്ന ജാമ്യാപേക്ഷയിൽ ഇന്നുതന്നെ വിചാരണക്കോടതി വിധി പറയണമെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.

ഇതിൻറെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ചിൻറെ കൊല്ലം ഓഫിസിലെത്തി അന്വേഷണസംഘത്തിന് മുന്നിൽ കീടങ്ങുമെന്നാണ് വൈദികർ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോസ്ഥനായ ഡിവൈ.എസ്.പി ജോസി ചെറിയാനും സംഘവും കൊല്ലം ഓഫിസിലുണ്ടാകും.

വൈദികർ ഇന്ന് കീഴടങ്ങിയില്ലെങ്കിൽ സുപ്രീംകോടതിയെ വിവരം അറിയിച്ചശേഷം അറസ്റ്റ് നടപടികളിലേക്ക് നീങ്ങാനാണ് അന്വേഷണസംഘത്തിന്രെ തീരുമാനം. പരാതിക്കാരിയെ പതിനാറാം വയസുമുതൽ ബലാൽസംഗം ചെയ്തുവെന്നാണ് ഒന്നാംപ്രതി ഫാദർ എബ്രഹാം വർഗീസിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

കൗൺസിലിങ് വിവരങ്ങൾ ദുരപയോഗം ചെയ്ത് ബലാൽസംഗം ചെയ്തുവെന്നാണ് നാലാംപ്രതി ഫാ.ജെയ്സ് കെ.ജോർജിനെതിരായ കുറ്റം. കേസിൽ നേരത്തെ അറസ്റ്റിലായ രണ്ടാംപ്രതി ഫാ.ജോബ് മാത്യു, മൂന്നാംപ്രതി ഫാ.ജോൺസൺ വി.മാത്യു എന്നിവർക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News