നഷ്ടപ്പെട്ടത് അതിപ്രഗ്തഭനായ പാര്‍ലമെന്റേറിയനെ; മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: രാജ്യത്തിന് അതിപ്രഗ്തഭനായ പാര്‍ലമെന്റേറിയനെയാണ് സോമനാഥ് ചാറ്റര്‍ജിയുടെ വേര്‍പാടിലൂടെ നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രി പറയുന്നു:

രാജ്യത്തിന് അതിപ്രഗ്തഭനായ പാര്‍ലമെന്റേറിയനെയാണ് സോമനാഥ് ചാറ്റര്‍ജിയുടെ വേര്‍പാടിലൂടെ നഷ്ടപ്പെട്ടത്.

പത്തു തവണ ലോക് സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പാര്‍ലമെന്റില്‍ ഇടുതപക്ഷത്തിന്റെ ഉറച്ച ശബ്ദമായിരുന്നു. നിര്‍ണായക ഘട്ടങ്ങളിലടക്കം ദീര്‍ഘകാലം അദ്ദേഹം പാര്‍ലമെന്റില്‍ സിപിഐഎമ്മിനെ നയിച്ചു.

കേന്ദ്ര സര്‍ക്കാരുകളുടെ അനീതിയും ജനവിരുദ്ധ നയങ്ങളും തുറന്നു കാട്ടുന്നതില്‍ പാര്‍ലമെന്റിന്റെ വേദി അദ്ദേഹം സമര്‍ത്ഥമായി ഉപയോഗിച്ചു.

ജനവിരുദ്ധമായ നിയമനിര്‍ണങ്ങളെ എതിര്‍ത്തു പരാജയപ്പെടുത്തുന്നതിലും ജനക്ഷേമകരമായ നിയമങ്ങള്‍ രൂപപ്പെടുത്തുന്നതിലും നിയമപണ്ഡിതന്‍ കൂടിയായ അദ്ദേഹം വഹിച്ച പങ്ക് എന്നും സ്മരിക്കപ്പെടും. കുപ്രസിദ്ധമായ ബൊഫോഴ്‌സ് ഇടപാട് ഉള്‍പ്പെടെയുളള അഴിമതികള്‍ തുറന്നുകാണിക്കുന്നതില്‍ സോമനാഥിന്റെ ഇടപെടലുകള്‍ നിര്‍ണായകമായിരുന്നു.

പാര്‍ലമെന്ററി ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും കടുത്ത വെല്ലുവിളി നേരിടുന്ന വേളയില്‍ സോമനാഥിന്റെ നിര്യാണം വലിയ നഷ്ടം തന്നെയാണ്. എല്ലാ വിഭാഗമാളുകളുടെയും ബഹുമാനം ആര്‍ജിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെത്.

ലോക്‌സഭയിലെ സംവാദങ്ങള്‍ ഉയര്‍ന്ന നിലവാരത്തിലേക്ക് കൊണ്ടുപോകുന്നതിന് സോമനാഥ് നല്‍കിയ സംഭാവനകള്‍ എടുത്തു പറയേണ്ടതാണ്. പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന് ഉദാത്ത മാതൃകയായിരുന്നു സോമനാഥ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News