ഐക്യൂവില്‍ ഐന്‍സ്‌റ്റൈനെ പിന്തള്ളി ഈ മൂന്നുവയസ്സുകാരി

ഐക്യൂവില്‍ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈനെ കടത്തിവെട്ടി ബ്രിട്ടനില്‍ നിന്നും ഒഫീലിയ മോര്‍ഗന്‍ എന്ന മൂന്നു വയസ്സുകാരി. എട്ടാം മാസം മുതല്‍ സംസാരിച്ചു തുടങ്ങിയ ഒഫീലിയ വളരെ പെട്ടെന്നുതന്നെ അക്കങ്ങളും അക്ഷരങ്ങളും മനപാഠമാക്കി.

ഒരു വയസ്സിന് മുമ്പുതന്നെ പലകാര്യങ്ങളും ഒഫീലിയയ്ക്ക് മനപ്പാഠമായിരുന്നു. അമ്മയാണ് മകളുടെ ഈ പ്രത്യേകതകള്‍ ആദ്യം തിരിച്ചറിഞ്ഞത്.

പിന്നീട് വിദഗ്ധരുടെ നിര്‍ദേശമനുസരിച്ച് നടത്തിയ ഐക്യൂ ടെസ്റ്റിലാണ് ഒഫീലിയയുടെ ഐക്യൂ ലെവല്‍ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈനേക്കാള്‍ കൂടുതലാണെന്ന് തെളിഞ്ഞത്.

ഐക്യൂ ടെസ്റ്റില്‍ 171 സ്‌കോറാണ് ഒഫീലിയ നേടിയത്. ഇതോടെ ലോകത്തിലെ ഏറ്റവും പഴക്കമുള്ളതും വലുതുമായ ഐക്യു സൊസൈറ്റിയായ മെന്‍സയിലെ അംഗമായിരിക്കുകയാണ് ഒഫീലിയ.

ഐ.ക്യൂ ലെവലില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന 11കാരന്‍ അര്‍ണവ് ശര്‍മയുടെയും, 12കാരന്‍ രാഹുലിന്‍റയും റെക്കോഡ് ഭേദിച്ചാണ് ഈ കൊച്ചുമിടുക്കി ചരിത്രം കുറിച്ചത്.

ഇവരുടെ സ്‌കോര്‍നില 162 ആയിരുന്നു. സൊസൈ പുസ്തകങ്ങളും കമ്പ്യൂട്ടറമാണ് അക്കങ്ങളുമാണ് ഒഫീലിയയുടെ കൂട്ടുകാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News