ക്ലാസില്‍ വെെകിയെത്തി; വിദ്യാര്‍ഥിയെ അതിഭീകരമായി മർദ്ദിച്ച് അധ്യാപകന്‍റെ ക്രൂരത; ബോധം നഷ്ടപ്പെട്ട് വിദ്യാര്‍ഥി ആശുപത്രിയില്‍

ജയ്‌പൂർ: ക്ലാസില്‍ വെെകിയെത്തിയ കുട്ടിയെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന അധ്യാപകന്‍റെ ദൃശ്യങ്ങള്‍ പുറത്ത്.  രാജസ്ഥാനിലെ ഡീഡ്‌വാന ഗ്രാമത്തിലെ സ്വാമി വിവേകാനന്ദ മോഡൽ സ്കൂളിലെ ഫിസിക്കൽ അധ്യാപകനായ ജയ്റാം മീന ക്ലാസില്‍ വെെകിയെത്തിയ കുട്ടിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്.

ക്ലാസില്‍ വെച്ച് കുട്ടിയെ അടിക്കുന്നതും, ക്ളാസിലെ മറ്റ് കുട്ടികള്‍ നോക്കിയിരിക്കുന്നതുമാണ് ദൃശ്യങ്ങളില്‍. വെെകിയെത്തിയതിനുള്ള കാരണം ചോദിച്ച് അടിക്കുകയായിരുന്നെന്നും,മുടിയില്‍ പിടിച്ച് വലിച്ചുവെന്നും കുട്ടി വ്യക്തമാക്കി.

നിലത്തിട്ട് തലങ്ങും വിലങ്ങും അടിക്കുന്നതു ദൃശ്യങ്ങളില്‍ വ്യക്തമാണ്. അടിയേറ്റ് ബോധം നഷ്ടപ്പെട്ട കുട്ടിയെ പിന്നീട് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here