ഇതാ ഷവോമിയുടെ പുതിയ മോഡല്‍; കിടിലന്‍ ലുക്കില്‍ മനം കവര്‍ന്ന് പോക്കോഫോണ്‍ എഫ്1

അടിക്കടി പുതിയ മോഡലുകള്‍ പുറത്തിറക്കി ഉപഭോക്തൃ മനം കീ‍ഴടക്കിയ കമ്പനിയാണ് ഷവോമി. പോക്കോഫോണ്‍ എഫ്1 ലൂടെ പുതിയ ബ്രാന്‍ഡില്‍ സ്മാര്‍ട്ട്‌ഫോണുകളെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഷവോമി ഇപ്പോള്‍.

ഷവോമി ഇന്ത്യയുടെ ലീഡ് പ്രോഡക്ട് മാനേജര്‍ ജെയ് മണി തന്നെയാണ് ഇക്കാര്യം പരസ്യപ്പെടുത്തിയിരിക്കുന്നത്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 845 പ്രോസസ്സര്‍, 4000 mAh ബാറ്ററി എന്നീ പ്രധാന ഫീച്ചറുകളോടെ ആയിരിക്കും പുതിയ സ്മാര്‍ട്ഫോണ്‍ ഷവോമി അവതരിപ്പിക്കുന്നത്.

6 ജിബി റാം/ 64 ജിബി വേരിയന്‍റിന് 33,800 രൂപയും 6 ജിബി റാം/ 128 ജിബി വേരിയന്‍റിന് 37,000 രൂപയുമാണ് നിലവില്‍ നിശ്ചയിച്ചിരിക്കുന്ന വില.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News