കന്യാസ്ത്രീ പീഡനം; ജലന്ധര്‍ ബിഷപ്പിനെ ഇന്ന് ചോദ്യം ചെയ്യുമെന്ന് പൊലീസ് ഹൈക്കോടതിയില്‍

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് ചോദ്യം ചെയ്യുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ബിഷപ്പിനെ അറസ്റ്റ് ചെയ്‌തേക്കുമെന്നും വാക്കാല്‍ അറിയിച്ചു.

അന്വേഷണം ഊര്‍ജിതമായി പുരോഗമിക്കുകയാണന്നും വൈക്കം DySP യുടെ നേതൃത്വത്തിലുള്ള സംഘം ജലന്ധറിലുണ്ടന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ബിഷപ്പിനെതിരെയുള്ള അന്വേഷണ നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പാലാ രാമപുരം സ്വദേശി ജോര്‍ജ് ജോസഫ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

ജലന്ധറില്‍ കന്യാസ്ത്രീകളടക്കം ഏതാനും സാക്ഷികളുടെ മൊഴി പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here