ഇപി ജയരാജന്റെ സത്യപ്രതിജ്ഞ നാളെ

തിരുവനന്തപുരം: സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍ നാളെ രാവിലെ പത്തിന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ അറിയിച്ചു.

തിങ്കളാഴ്ച രാവിലെ ചേര്‍ന്ന എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റിയോഗത്തിലാണ് തീരുമാനമെടുത്തത്.

നേരത്തെ മന്ത്രിസഭയില്‍ അംഗമായിരുന്ന ഇ പി ജയരാജനെ ഉള്‍പ്പെടുത്തി മന്ത്രിസഭ വിപുലീകരിക്കണമെന്ന സിപിഐഎം നിര്‍ദ്ദേശം മുന്നണിയോഗം അംഗീകരിച്ചു.

സംസ്ഥാനത്ത് നേരത്തെ നിലവിലുണ്ടായിരുന്ന ചീഫ് വിപ്പ് പദവി പുനസ്ഥാപിക്കാനും ഈ സ്ഥാനം സിപിഐക്ക് നല്‍കണമെന്നുള്ള നിര്‍ദ്ദേശവും മുന്നണിയോഗം അംഗീകരിച്ചു.

ചീഫ് വിപ്പിനെ സിപിഐ പ്രഖ്യാപിക്കും. യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News