ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കുറ്റപത്രം

ദില്ലി ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ ആക്രമിച്ച സംഭവത്തിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ദില്ലി പൊലീസ് കുറ്റപത്രം സമർപ്പിച്ചു.

കെജ്‌രിവാൾ,മനീഷ് സിസോദിയ ഉൾപ്പെടെ 13 പേരെ പ്രതിചേർത്താണ് കുറ്റപത്രം സമർപ്പിച്ചത്.
കെജ്രിവാളിനെതിരെയും സിസോദിയക്കെതിരെയും കുറഞ്ഞത് 1 വർഷമെങ്കിലും തടവ് ലഭിക്കാവുന്ന ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെ ചേർത്താണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

2018 ഫെബ്രുവരി 19 നായിരുന്നു അൻഷു പ്രകാശിനെ അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിൽ വച്ച് ആം ആദ്മി എം എൽ എ മാർ അക്രമിച്ചത്. ഉദ്യോഗസ്ഥരും ആം ആദ്മി സർക്കാരും തമ്മിൽ സമരത്തിലേർപ്പെട്ടത് ഈ സംഭവത്തിന് ശേഷമായിരുന്നു.

കേസ് ദില്ലി അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ഓഗസ്റ്റ് 25 ന് പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News