എടപ്പാൾ തിയേറ്റർ പീഡനം; ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

എടപ്പാൾ തിയേറ്റർ പീഡനക്കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ഒന്നാം പ്രതി മൊയ്തീൻകുട്ടിക്കെതിരെ ബലാൽസംഘ കുറ്റമുൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് കുറ്റപത്രം.

നേരത്തെ അറസ്റ്റിലായിരുന്ന തീയേറ്റർ ഉടമ സതീഷനെ കുറ്റപത്രത്തിൽ നിന്നൊഴിവാക്കി മുഖ്യ സാക്ഷിയാക്കി. രണ്ടാം പ്രതി കുട്ടിയുടെ അമ്മയ്ക്കെതിരെ ഏഴ് വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചേർത്തിട്ടുണ്ട്.

രാവിലെ പത്തരയ്കക്ക് മഞ്ചേരി പോക്സോ കോടതിയിലാണ് ചങ്ങരംകുളം തിയേറ്റർ പീഡനക്കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. ഒന്നാം പ്രതി മൊയ്തീൻകുട്ടിയും രണ്ടാം പ്രതി കുട്ടിയുടെ അമ്മയുമാണ്.

ബലാൽസംഘത്തിനെതിരെയുള്ള വകുപ്പ് ഐ പി സി 376, പോക്സോ 5 (L), 6, 9 (m), 10 എന്നീ വകുപ്പുകൾ പ്രകാരമാണ് മൊയ്തീൻകുട്ടിക്കെതിരെ കേസെടുത്തിട്ടുള്ളത്. ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കുട്ടിയുടെ അമ്മയ്ക്കെതിരെ പീഢന പ്രേരണാകുറ്റത്തിനെതിരെയുള്ള വകുപ്പ് പോക്സോ ആക്ട് 16,17 , ജുവനൈൽ ജസ്റ്റിസ് ആക്ട് 75 എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. നേരത്തേ മൂന്നാം പ്രതിയാക്കി ഡിസി ആർബി ഡിവൈഎസ്പി അറസ്ററ് ചെയ്ത തിയേറ്റർ ഉടമ സതീഷനെ പ്രതി പട്ടികയിൽ നിന്നൊഴിവാക്കി മുഖ്യസാക്ഷിയാക്കി. സതീഷനെതിരെയുള്ള കുറ്റം നിലനിൽക്കില്ലെന്ന് ക്രൈബ്രാഞ്ച് കണ്ടെത്തിയിരുന്നു.

സതീഷിനെ  കൂടാതെ ചൈൽഡ് ലൈൻ പ്രവർത്തകർ, തിയേറ്റർ ജീവനക്കാർ തുടങ്ങിയവരടക്കം കേസിൽ 55 സാക്ഷികളുണ്ട്. 450 പേജുള്ള കുറ്റപത്രം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസാണ് കോടതിയിൽ സമർപ്പിച്ചത്.

കഴിഞ്ഞ ഏപ്രിൽ 28 നാണ് എടപ്പാൾ തിയേറ്ററിൽ മാതാവിന്റെ ഒത്താശയോടെ പത്ത് വയസ്സുകാരിയെ തൃത്താല സ്വദേശി മൊയ്തീൻകുട്ടി പീഢനത്തിനിരയാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News