ദുരിതം പെയ്തിറങ്ങിയ ഇടങ്ങളില്‍ കരുതലായി സിപിഐഎം

കൊച്ചിയിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളമിറങ്ങിയതോടെ ശുചീകരണ പ്രവൃത്തികളില്‍ സജീവമാവുകയാണ് സി പി ഐ എം പ്രവര്‍ത്തകര്‍.

ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ മടങ്ങിയെത്തുന്നതിനു മുന്‍പായി ഇവരുടെ വീടുകളും മറ്റ് പൊതു സ്ഥാപനങ്ങളും വൃത്തിയാക്കുന്ന തിരക്കിലാണ് സ്ത്രീകളും യുവാക്കളും ഉള്‍പ്പടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍.

വീട്ടില്‍ തിരിച്ചെത്തുന്നവര്‍ക്ക് സൗജന്യമായി ഭക്ഷ്യ ധാന്യങ്ങളും പച്ചക്കറികളും നേരിട്ട് എത്തിച്ചു കൊടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

വെള്ളമിറങ്ങുന്ന സാഹചര്യത്തില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ പങ്കാളിത്തത്തോടെ ശുചീകരണ പ്രവൃത്തികള്‍ നടത്തണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം സി പി ഐ എം ഏറ്റെടുത്തതിന്‍റെ ഭാഗമായാണ് പ്രവര്‍ത്തകര്‍ നേരിട്ട് വീടുകളിലെത്തി ശുചീകരണ പ്രവൃത്തികള്‍ തുടങ്ങിയത്.

സി പി ഐ എമ്മിനോടൊപ്പം ഡി വൈ എഫ് ഐ, മഹിളാ അസോസിയേഷന്‍,കനിവ് പാലിയേറ്റീവ് പ്രവര്‍ത്തകരും ശുചീകരണത്തില്‍ പങ്കാളികളായി. കൊച്ചി ഏലൂര്‍ മുനിസിപ്പാലിറ്റിയിലെ വെള്ളമിറങ്ങിയ അംഗന്‍വാടിയിലും വീടുകളിലുമാണ് സി പി ഐ എം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.

സി പി ഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവ് സന്നദ്ധ പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കി. സംസ്ഥാനമൊട്ടാകെ ഇത്തരം സേവന പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ പാര്‍ട്ടി തീരുമാനിച്ചുക‍ഴിഞ്ഞതാണെന്ന് പി രാജീവ് പറഞ്ഞു.

ക്യാമ്പില്‍ നിന്ന് മടങ്ങുന്ന ഓരോ കുടുംബത്തിനും 10 കിലോ അരി,പലവ്യഞ്ജനങ്ങള്‍,പച്ചക്കറികള്‍ എന്നിവ നല്‍കാന്‍ സി പി ഐ എം കളമശ്ശേരി ഏരിയാ കമ്മിറ്റി തീരുമാനിച്ചതായി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനും അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News