സംസ്ഥാനത്തെ ഒമ്പത് പൊലീസ് സ്റ്റേഷനുകളുടേയും രണ്ട് സ്റ്റേഷൻ മന്ദിരങ്ങളുടേയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.
തിരുവനന്തപുരം നഗരൂർ പൊലീസ് സ്റ്റേഷനിൽ നടന്ന പരിപാടിയിൽ വീഡിയോ കോണ്‍ഫ്രണ്‍സിംഗിലൂടെയാണ് മുഖ്യമന്തി മറ്റ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.
അതേസമയം ഉദ്ഘാടനവേദിയിൽ മഴക്കടുിതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് നൽകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധിപേരാണ് സഹായവുമായെത്തിത്.
സംസ്ഥാനത്തെ അഞ്ച് പൊലീസ് സ്റ്റേഷനുകളും നാല് തീരദേശ പൊലീസ് സ്റ്റേഷനുകളും രണ്ട് സ്റ്റേഷൻ മന്ദിരങ്ങളുമാണ് നഗരൂർ പൊലീസ് സ്റ്റേഷനിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്.
വീഡിയോ കോണ്‍ഫ്രണ്‍സിംഗിലൂടെയാണ് മുഖ്യമന്തി മറ്റ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.ജനങ്ങൾ പൊലീസിന്‍റെ മുഖമായി കാണുന്നത് സ്റ്റേഷനുകളെയാണ് സാധാരണക്കാർക്ക് ഏത് സമയത്തും ആശ്രയിക്കാനുള്ള ഒരിടമായാണ് ഇവർ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങൾ പൊലീസിനെ ഭയക്കരുത് മറിച്ച് കുറ്റവാളികളാണ് ഭയക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഉദ്ഘാടനവേദിയിൽ മഴക്കടുിതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് നൽകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധിപേരാണ് സഹായവുമായെത്തിയത്.
നഗരൂർ പൊലീസ് സ്റ്റേഷൻ കൊല്ലത്തെ അച്ചൻകോവിൽ,തൃശൂർ കയ്പമംഗലം,പാലക്കാട് കൊപ്പം,വയനാട് തൊണ്ടർനാട് എന്നീ പൊലീസ് സ്റ്റേഷനുകളും
തിരുവനന്തപുരം ജില്ലയിലെ പൂവാർ,അഞ്ചുതെങ്ങ്,കോഴിക്കോട് ജില്ലയിലെ വടകര,ഏലത്തൂർ എന്നീ തീരദേശ സ്റ്റേഷനുകളും.കണ്ണൂർ ജില്ലയിലെ ന്യൂമാഹി,പാലക്കാട് കുഴൽമന്നം തുടങ്ങീ സ്റ്റേഷൻ മന്ദിരങ്ങളുമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.
Get real time update about this post categories directly on your device, subscribe now.