പാലക്കാട് വെള്ളപ്പൊക്കത്തിൽ രേഖകൾ നഷ്ടപ്പെട്ടവർക്ക് അദാലത്തിലൂടെ ഡ്യൂപ്ലിക്കേറ്റ് നൽകി തുടങ്ങി. വില്ലേജ് ഓഫീസിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് അദാലത്ത് നടത്തുന്നത്.
നാളെയും അദാലത്ത് തുടരും. ഒലവക്കോട് റെയിൽവേ സ്റ്റേഷന്റെ ചുറ്റുമതിൽ തകർന്ന് വീണ് കനാൽ അടഞ്ഞതിനെ തുടർന്ന് ഐശ്വര്യ കോളനിയിലെ വീടുകളിൽ വെള്ളം കയറി .
വെള്ളപ്പൊക്കത്തിൽ തകർന്ന റോഡുകളുടെയും പാലങ്ങളുടെയും പുനർനിർമാണം മിലിറ്ററി എഞ്ചിനീയറിംഗ് വിദഗ്ധരുടെ നേതൃത്വത്തിൽ ആരംഭിച്ചു. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ മലമ്പുഴ ഡാമിന്റ ഷട്ടറുകൾ 30 ൽ നിന്ന് 39 സെമീറ്ററായി ഉയർത്തി.
മുക്കൈ പുഴ. കൽപാത്തി പുഴ . ഭാരതപ്പുഴ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here