കടുവയെ നായ പിടിച്ചു; കുട്ടികള്‍ രക്ഷപ്പെട്ടു; വീഡിയോ കാണാം

പുഴ മുറിച്ചു കടന്ന് കുട്ടികളെ പിടിക്കാനെത്തിയെ കടുവയെ തുരത്തിയോടിച്ച് നായ്ക്കൾ. നേപ്പാൾ അതിർത്തിയായ കട്ടർണിയ ഗ്രാമത്തിലാണ് സംഭവം.

നദിക്കരയില്‍ കളിക്കുകയായിരുന്ന കുട്ടികളെ പിടിക്കാനായി കടുവ എത്തുന്നതുകണ്ട കുട്ടികൾ പരക്കം പാഞ്ഞു. കരയില്‍ കയറിയ കടുവ കുട്ടികളുടെ പിന്നാലെ പായുന്നതുകണ്ട രണ്ട് നായ്ക്കള്‍ കടുവയുടെ നേർക്ക് ചെന്ന് പ്രതിരോധിക്കുകയായിരുന്നു.

നായകള്‍ നേരെ എത്തിയപ്പോള്‍ കടുവയുടെ ശ്രദ്ധ മാറിയതോടെ കുട്ടികള്‍ ഓടി രക്ഷപ്പെട്ടു. നായകള്‍ ആക്രമണം തുടര്‍ന്നതോടെ ഭയന്ന കടുവ ഗ്രാമത്തില്‍ നിന്ന് ഓടി പോകുകയായിരുന്നു. ഭക്ഷണം
തേടി കടുവകൾ ഇവിടെ വരുന്നത് പതിവാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.

കടുവയുടെ ആക്രമണവും നായകളുടെ ആശ്ചര്യപ്പെടുത്തുന്ന പ്രതിരോധവും ഗ്രാമവാസികളിലൊരാള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു.

കടുവയെ ഭയന്ന് ഓടുന്നതിനിടെ ഷൂട്ട് ചെയ്തതിനാല്‍ ചിലഭാഗത്ത് വ്യക്തതയില്ലെങ്കിലും സമൂഹ മാധ്യമങ്ങളില്‍ വീഡിയോ വൈറലായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here