കുട്ടനാട്ടിലെ ജനങ്ങൾക്ക് പോഷകാഹാരവുമായി ജില്ലാ ഭരണകൂടം

കുട്ടനാട്ടിലെ ജനങ്ങൾക്ക് പോഷകാഹാരവുമായ് ജില്ലാ ഭരണകൂടം .കർണ്ണാടക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അക്ഷയപ്രതയെ കുട്ടനാട്ടിലെത്തിച്ചത് കർണ്ണാടക സ്വദേശിയായ ജില്ലാ കളക്ടർ എസ് സുഹാസ് നേരത്തെ കളക്ടർ മുൻകൈ എടുത്ത് 4 ട്രക്ക് ഭക്ഷണ സാധനങ്ങൾ കുട്ടനാട്ടിൽ എത്തിച്ചിരുന്നു.

ജില്ല ഭരണകൂടത്തിന്റെയും കളക്ടർ എസ്.സുഹാസിന്റെയും പ്രത്യേക അഭ്യർത്ഥന പ്രകാരം ലോകത്തെ ഏറ്റവും വലിയ സ്‌കൂൾ ഉച്ചഭക്ഷണ വിതരണം ചെയ്യുന്ന ഫൗണ്ടേഷൻ ബംഗളുരുവിലെ ‘അക്ഷയപത്ര’ ജില്ലയിലെത്തി..

ഇന്നു (ആഗസ്റ്റ് 13) മുതൽ അക്ഷയപത്ര സംഘം കുട്ടനാട്ടിലും ആപ്പർകുട്ടനാടൻ മേഖലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലും കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങളിലും എത്തി ഭക്ഷണം പാകം ചെയ്ത് ദുരിതബാധിതർക്ക് നൽകും. അക്ഷയപത്രയുടെ 20 അംഗ സംഘമാണ് ഇതിനായി ആലപ്പുഴയിലെത്തിതെന്ന് കളക്ടർ എസ്.സുഹാസ് പറഞ്ഞു.

പാചകത്തിനുള്ള സ്ഥലവും വെള്ളവും പാത്രങ്ങളും നൽകിയാൽ അതതിടങ്ങളിൽ സംഘം തന്നെ ഭക്ഷണം പാകപ്പെടുത്തി നൽകുന്നതാണ് അക്ഷയ പത്രയുടെ രീതി. ഇന്നുമുതൽ സംഘം ക്യാമ്പുകളിലും ഗ്രുവൽ സെന്ററുകളും കേന്ദ്രീകരിച്ച് പ്രവർത്തിച്ചുതുടങ്ങുമെന്ന് ജില്ല കളക്ടർ പറഞ്ഞു.

ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലായി വിവിധ പദ്ധതിപ്രകാരം 14,264 സ്‌കൂളുകളിൽ ദിനംപ്രതി 17 ലക്ഷം വിദ്യാർഥികൾക്ക് ഭക്ഷണം തയ്യാറാക്കുന്ന ബൃഹത്തായ ഉച്ചഭക്ഷണ വിതരണ ശൃഘലയാണ് അക്ഷയപത്ര.

ജില്ലയിൽ ഉണ്ടായ പ്രളയക്കെടുതിയുടെ രൂക്ഷത കളക്ടർ എസ്.സുഹാസ് അക്ഷയ പത്രയെ ബോധ്യപ്പെടുത്തിയതിനെത്തുടർന്നാണ് സംഘം സന്നദ്ധപ്രവർത്തനത്തിന് സജ്ജമായി എത്തുന്നത്.

എടത്വയിലാണ് ഭക്ഷണ വിതരണം ആദ്യം ആരംഭിക്കുക. പിന്നീട് ആവശ്യമനുസരിച്ച് കുട്ടനാട്ടിലും സംഘം എത്തും. ഇതിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും എടത്വ വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ട് ചെയ്തതായി കളക്ടർ അറിയിച്ചു.

ആദ്യം കർണാടക അരിയാണ് പാകം ചെയ്ത് നൽകുന്നതെങ്കിലും പിന്നീട് കേരള അരിയിൽ ചോറ് തയ്യാറാക്കി നൽകും. സൗജന്യമായാണ് അക്ഷയ പത്ര ഭക്ഷണം പാകം ചെയ്ത് നൽകുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News