ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്‌ സഹായവുമായി ഡിവൈഎഫ്‌ഐ

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്‌ സഹായവുമായി ഡി.വൈ.എഫ്‌.ഐ. സ്വാതന്ത്ര്യദിന സംഘമത്തിന്‍റെ പ്രചരണാര്‍ത്ഥം ഡി.വൈ.എഫ്‌.ഐ. എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മേഖലാ ജാഥകളിൽ ലഭിച്ച സാധനങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്‌ നൽകിയത്.

എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ്‌ വൈ. സഫീറുള്ള ഐ.എ.എസ്‌. സാധനങ്ങൾ ഏറ്റു വാങ്ങി. ഡി.വൈ.എഫ്‌.ഐ. മേഖലാ ജാഥകൾ ആരംഭിച്ച സമയത്തായിരുന്നു കേരളം വെള്ളപ്പൊക്കം കൊണ്ട്‌ വലഞ്ഞത്‌. ഇതോടെ സ്വീകരണ കേന്ദ്രങ്ങളിൽ നൽകുന്ന ഹാരങ്ങൾക്ക്‌ പകരം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്‌ ആവശ്യമായ സാധനങ്ങൾ നൽകണമെന്ന് സംഘടന ആവശ്യപ്പെട്ടു.

സംഘാടകരെ പോലും ഞെട്ടിക്കുന്ന തരത്തിലാണു സഹായങ്ങൾ എത്തിയത്‌. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും അരി, ഗോതമ്പ്‌, പലവ്യഞ്ഞ്നനങ്ങൾ തുടങ്ങി നിരവധി സാധനങ്ങളാണു ആളുകൾ നൽകിയതെന്ന് ഡി.വൈ.എഫ്‌.ഐ. ജില്ലാ സെക്രട്ടറി അരുൺ പറഞ്ഞു.

എറണാകുളം കളക്ടറേറ്റിനു സമീപം വെച്ച്‌ നടന്ന ചടങ്ങിൽ സാധനനഗൾ ജില്ലാ കളക്ടർ മുഹമ്മദ്‌ വൈ. സഫീറുള്ള ഐ.എ.എസ്‌ ഏറ്റു വാങ്ങി. ക്യാമ്പുകളിൽ തുടരുന്നവർക്ക്‌ തുടർന്നും സഹായങ്ങൾ എത്തിക്കുമെന്നും ക്യാമ്പ്‌ വിട്ട്‌ പോയവർക്ക്‌ ഓണക്കിറ്റായി സാധനങ്ങൾ വീട്ടിലെത്തിച്ച്‌ നൽകുകയും ചെയ്യുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു.

അധികമായി ശേഖരിക്കുന്ന വസ്തുക്കൾ ജില്ലയ്ക്ക്‌ പുറത്തുള്ള ദുരിതാശ്വസ ക്യാമ്പുകളിലേക്ക്‌ നൽകാനും ഡി.വൈ.എഫ്‌.ഐ. എറണാകുളം ജില്ലാ കമ്മിറ്റി ആലോചിക്കുന്നുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News