ജലനിരപ്പ് കുറഞ്ഞു; ഇടുക്കി ഡാമിന്‍റെ ഒന്നും അഞ്ചും ഷട്ടറുകള്‍ അടച്ചു

തൊടുപുഴ: ഇടുക്കി അണക്കെട്ടിന്‍റെ ജനലിരപ്പ് കുറഞ്ഞു ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ അടച്ചു. വൃഷ്ടി പ്രദേശങ്ങളില്‍ മ‍ഴ കുറഞ്ഞിന് പിന്നാലെ ഡാമിലേക്കുള്ള നീരൊ‍ഴുക്കും ജലനിരപ്പും കുറഞ്ഞതിന് പിന്നാലെയാണ് ഡാമിന്‍റെ ഒന്നും അഞ്ചും ഷട്ടറുകള്‍ അടച്ചത്.

ബാക്കി മൂന്നു ഷട്ടറുകളും തുറന്നു തന്നെ വയ്ക്കാനാണ് തീരുമാനം. 450 ക്യുമെക്സ് വെള്ളമാണ് നിലവിൽ ഡാമില്‍ നിന്നും പുറത്തേക്ക് ഒഴുകുന്നത്.

ജലനിരപ്പ് ഇപ്പോള്‍ 2397 അടിയാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2397 അടിയെത്തുമ്പോള്‍ പുറത്തേക്കുവിടുന്ന വെള്ളത്തിന്റെ അളവു നിയന്ത്രിക്കുമെന്നു വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്. പിള്ള നേരത്തേ വ്യക്തമാക്കിയിരുന്നു.

ബാണാസുരസാഗറില്‍ ബോര്‍ഡിനു വീഴ്ച പറ്റിയിട്ടില്ലെന്നും ഏതുതരത്തിലുള്ള നീരൊഴുക്കു നിയന്ത്രിക്കാനും ബോര്‍ഡ് സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു.

മുല്ലപ്പെരിയാര്‍ ഡാം തുറക്കേണ്ട സാഹചര്യം ഇപ്പോ‍ഴില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഇടുക്കി ഡാമിലെ ജലനിരപ്പ് സുരക്ഷിതപരിധിയില്‍ എത്തിയതോടെ പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവു കുറയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ജലനിരപ്പ് 2397 അടിക്കു താഴെയെത്തിയാല്‍ പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് 300 ക്യുമെക്സ് ആക്കി ചുരുക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും പിന്നീടിത് 450 ക്യുമെക്സ് ആക്കുകയായിരുന്നു.

നിലവില്‍ തുറന്നിട്ടുള്ള 2,3,4 ഷട്ടറുകള്‍ 1.80 മീറ്ററില്‍ നിന്നും 1.50 മീറ്ററായി കുറയ്ക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News