കോഴിക്കോട് ജില്ലയിൽ മഴ തുടരുന്നു .ആനക്കാം പൊയിലിൽ ഉൾവനത്തിൽ ഉരുൾപൊട്ടി.മലപ്പുറം പാലക്കാട് ജില്ലയിലും ഉരുൾപൊട്ടൽ.
ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല .അതെ സമയം മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി
വൈകീട്ടോടെയാണ് ആനക്കാം പൊയിൽ ഉൾവനത്തിൽ ഉരുൾപൊട്ടിയത് .മുത്തപ്പൻ പുഴ ,ഇരവഴിഞ്ഞി പുഴയിലും ശക്തമായ മഴവെള്ള പാച്ചിൽ അനുഭവപെട്ടു.
മഴവെള്ളപാച്ചിലിൽ ഇരവഴിഞ്ഞി പുഴയിലെ താൽക്കാലിക പാലം ഒലിച്ചു പോയി .മലപ്പുറം നിലമ്പൂരിന് സമീപം ആഡ്യൻപാറയിൽ ആണ് വീണ്ടും ഉരുൾപൊട്ടിയത്
ആളപായമില്ല .ഉരുൾപൊട്ടലുണ്ടായി കഴിഞ്ഞ ദിവസം 6 പേർ മരിച്ച ചെട്ടിയാംപാറക്ക് സമീപമാണിന്നു ഉരുൾപൊട്ടൽ യുണ്ടായത് .
പാലക്കാട് മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി .മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശമായ വലിയ കാട് മണ്ണിടിച്ചിലുണ്ടായത്.
ഇതേ തുടർന്ന് മൈലാടി പുഴയിലും. വേലാമ്പറ്റ പുഴയിലും നീരൊഴുക്ക് ശക്തമായതോടെയാണ് അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയത്.
അതെ സമയം പാലക്കാട് കല്പാത്തി പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി.
മൂത്താന്തറ സ്വദേശി രാജൻ (54) ന്റെ മൃതദേഹം കല്ലേക്കാട് വെച്ചാണ് കണ്ടെത്തിയത്.ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്
Get real time update about this post categories directly on your device, subscribe now.