ദുരിതത്തില്‍ കൈത്താങ്ങാവാന്‍ മാധ്യമ പ്രവര്‍ത്തകരും; കോഴിക്കോട് പ്രസ്ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകരില്‍ നിന്നും വിവിധ സാധനങ്ങള്‍ സമാഹരിച്ചു

മുന്പെങ്ങുമില്ലാത്ത വിധം കാലവര്‍ഷത്തില്‍ കേരളം ഒറ്റപ്പെട്ടിരിക്കുകയാണ്. ആ അവസരത്തില്‍ കാലവര്‍ഷത്തില്‍ ദുരിതബാധിതര്‍ക്ക് കൈതാങ്ങാവാന്‍ മാധ്യമപ്രവര്‍ത്തകരും.

കോഴിക്കോട് പ്രസ്ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകരില്‍ നിന്നും വിവിധ സാധനങ്ങള്‍ സമാഹരിച്ചു.

ദുരിതബാധിതരുടെ വാര്‍ത്തകള്‍ മറ്റുള്ളവരിലെത്തിക്കുന്നതിനൊപ്പം അവര്‍ക്കാവശ്യമായ സാധനങ്ങള്‍ എത്തിക്കുക കൂടിയാണ് മാധ്യമപ്രവര്‍ത്തകര്‍.

ഭക്ഷണപദാര്‍ത്ഥങ്ങള്‍, സോപ്പ്, പേസ്റ്റ്., ബ്രഷ് നോട്ട് ബുക്ക്, പേന, തുടങ്ങിയവയ ആണ് പ്രദാനമായും ശേഖരിച്ചത് .ഇനി അവ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിക്കും

ദുരിതാശ്വാസ ക്യാന്പുകളിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഏറെ അത്യാവശ്യമുള്ള ഡയപ്പറുകളും നാപ്കിനുകളുമെല്ലാം പ്രസ്ക്ലബ്ബിലെത്തിച്ചട്ടുണ്ട്

കോഴിക്കോട് കോര്‍പ്പറേഷനിലെ കുടുംബശ്രീ യൂണിറ്റുമായി സഹകരിച്ച് സാധനങ്ങള്‍ ദുരിതാശ്വാസ ക്യാന്പുകളിലെത്തിക്കും. ഇതിന്‍റെ ഭാഗമായെത്തിച്ച വസ്ത്രങ്ങള്‍ കുടുംബശ്രീയുടെ ഡ്രസ് ബാങ്കിന് നല്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News