ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്; പ്രതികളുടെ ശിക്ഷ നടപ്പിലാക്കുന്നത് ഹെെക്കോടതി സ്റ്റേ ചെയ്തു

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ പ്രതികളായ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തിരുവനന്തപുരം സിബിഐ കോടതി വിധിച്ച ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേസിലെ നാലും അഞ്ചും ആറും പ്രതികളായ ഡിവൈഎസ്പി അജിത് കുമാര്‍, മുന്‍ എസ്പി ഇ കെ സാബു, ടി.കെ. ഹരിദാസ് എന്നിവരുടെ വര്‍ഷം തടവ് ശിക്ഷയാണ് ഹൈകോടതി തടഞ്ഞത്. ഇവരുടെ അപ്പില്‍ പരിഗണിക്കുന്നത് വരെ ശിക്ഷ നടപ്പാക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവ്.

ഉദയകുമാര്‍ ഉരുട്ടിക്കൊലപാതക കേസിലെ നാലും അഞ്ചും ആറും പ്രതികളായ ഡിവൈഎസ്പി അജിത് കുമാര്‍, മുന്‍ എസ്പി ഇ കെ സാബു, ടി.കെ. ഹരിദാസ് എന്നിവരുടെ ശിക്ഷാവിധി നടപ്പാക്കുന്നതാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. പ്രതികളുടെ അപ്പീല്‍ പരിഗണിക്കുന്നത് വരെ ശിക്ഷ നടപ്പാക്കരുതെന്നാണ് ഉത്തരവ്.

ഗുഢാലോചന, വ്യജ രേഖ ഉണ്ടാക്കി കേസ് എടുക്കല്‍ എന്നി കുറ്റങ്ങളിലാണ് തിരുവനന്തപുരം സിബിഐ കോടതി മൂന്നു വര്‍ഷം തടവും അയ്യായിരം രൂപ വീതം പിഴയുംഇവര്‍ക്ക് വിധിച്ചത്. അപ്പില്‍ നല്‍കുന്നതിന് ജാമ്യവും സിബിഐ കോടതി അനുവദിച്ചിരുന്നു.

പതിമൂന്ന് വര്‍ഷത്തെ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഉദയകുമാര്‍ ഉരുട്ടികൊലക്കേസില്‍ തിരുവനന്തപുരം സിബിഐ കോടതി ശിക്ഷ വിധിച്ചത്.ഒന്നും രണ്ടും പ്രതികളായ ജിതകുമാര്‍, ശ്രീകുമാര്‍ എന്നിവര്‍ക്ക് വധശിക്ഷയും വിധിച്ചിരുന്നു.

2005 സെപ്തംബര്‍ 27ന് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് കുപ്രസിദ്ധമായ ഉരുട്ടികൊലനടന്നത് .മോഷണകുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ കേസില്‍ ഇപ്പോള്‍ ശിക്ഷാവിധി അനുഭവിക്കുന്ന ഫോര്‍ട്ട് സ്‌റ്റേഷനിലെ പൊലീസുകാര്‍ ചേര്‍ന്ന് ഉരുട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News