ശക്തമായ കാറ്റും മഴയും തുടരുന്നതിനാൽ പീരുമേട് താലൂക്കിലെ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ ഇന്ന് ( 14-8-2018 ) അവധി പ്രഖ്യാപിച്ചു.
ജില്ലയിലെ ഉടുമ്പൻചോല , ഇടുക്കി ,ദേവികുളം താലൂക്കുകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (14-8-2018) അവധിയായിരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
കനത്ത മഴയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ പ്രൊഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടർ യു വി ജോസ് അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും അവധി ബാധകമാണ്
പാലക്കാട് , വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.
കുട്ടനാട് താലുക്കില്‍ പ്രഫഷണല്‍ കോള്ജുകള്‍ ഉള്‍പ്പെടേ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here