ജേസി ഫൗണ്ടേഷൻ അവാർഡുകൾ പ്രഖ്യാപിച്ചു; ബിജു മുത്തത്തി മികച്ച ടിവി അവതാരകൻ

കൊച്ചി: ജേസി ഫൗണ്ടേഷൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കൈരളി-പീപ്പിൾ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന കേരള എക്സ്പ്രസിന്റെ അവതാരകനായ ബിജു മുത്തത്തിയാണ് മികച്ച ടിവി അവതാരകൻ. ‘മരുന്നമ്മ’ എന്ന എപ്പിസോഡിനാണ് പുരസ്കാരം.

പേളി മാണിയാണ്(കട്ടുറുമ്പ്) മികച്ച ടിവി അവതാരക. മികച്ച ടിവി സീരിയൽ അമ്മുവിന്റെ അമ്മ(മഴവിൽ മനോരമ), ടിവി സീരിയൽ സംവിധായകൻ കൃഷ്ണകുമാർ കൂടല്ലൂർ (ശ്രീപഥം ‐ മഴവിൽ മനോരമ), നടൻ റോൺസൺ(ഭാര്യ, ഏഷ്യാനെറ്റ്), നടി റബേക്ക സന്തോഷ് (കസ്തൂരിമാൻ ഏഷ്യാനെറ്റ്).

18ന് രാവിലെ പത്തിന് എറണാകുളം ടൗൺഹാളിൽ നടക്കുന്ന ജേസിയുടെ 79 ‐ ാം ജന്മദിനാഘോഷത്തിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News