ഇടുക്കി അണക്കെട്ടിന്‍റെ ജല നിരപ്പ് കുറഞ്ഞു; വടക്കന്‍ കേരളത്തില്‍ കനത്ത മ‍ഴ; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കാലാവസ്ഥാനിരീക്ഷണകേന്ദ്രം

ഇടുക്കി: അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞതോടെ ഇടുക്കി ചെറുതോണി ഡാമിന്‍റെ രണ്ടു ഷട്ടറുകള്‍ അടച്ചു ഇതോടെ ചെറുതോണി പാലത്തില്‍ നിന്നും വെള്ളമിറങ്ങിത്തുടങ്ങി. ഡാമിന്‍റെ ഒന്നും അഞ്ചും ഷട്ടറുകളാണ് അടച്ചത്. ഇതോടെ ജലനിരപ്പ് 2396.88 അടിയായി കുറഞ്ഞു. അണക്കെട്ടിലേക്ക് ഒ‍ഴുകിയെത്തുന്ന ജലത്തിന്‍രെ നിരക്കിലും കുറവുണ്ട്.

എന്നാല്‍ സംസ്ഥാനത്ത് അടുത്ത രണ്ടുദിവസംകൂടി കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കോഴിക്കോട്: സംസ്ഥാനത്തിന്‍റെ വടക്കന്‍ മലയോര മേഖലയിലും കനത്ത മ‍ഴ തുടരുകയാണ്. കോഴിക്കോട്, വയനാട് അടക്കമുള്ള വടക്കന്‍ കേരളത്തിലും ചൊവ്വാഴ്ച രാവിലെ മുതല്‍ കനത്ത മഴയാണ് പെയ്യുന്നത്. കഴിഞ്ഞ 12 മണിക്കൂറായി തുടർച്ചയായി മ‍ഴ പെയ്യുകയാണ്.

മ‍ഴ കനത്തതോടെ കോഴിക്കോട് ജില്ലയിൽ പ്രൊഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടർ യു വി ജോസ് അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും അവധി ബാധകമാണ്.

വൈത്തിരി : ഇടക്കിടെയുള്ള ശക്തമായ മ‍ഴ വയനാട്ടിലെ പലമേഖലകളേയും ഉരുൾപ്പൊട്ടൽ ഭീതിയിലാ‍ഴ്ത്തിയിരിക്കുകയാണ് . വൈത്തിരി മാനന്തവാടി താലൂക്കുകളിൽ പലപ്രദേശങ്ങളിലും മ‍ഴതുടരുകയാണ്.

ബാണാസുരസാഗർ ഡാമിന്‍റെ ഷട്ടറുകൾ വ‍ഴി കൂടുതൽ ജലം തുറന്നുവിട്ടു.90 സെന്‍റീമീറ്ററിൽ നിന്ന്170 സെന്‍റീമീറ്ററായാണ് ഷട്ടറുകൾ  ഉയർത്തിയത്.

കുറിച്യാർമലയിൽ വീണ്ടും ഉരുൾപ്പൊട്ടലുണ്ടായി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഇപ്പോ‍ഴും പുരോഗമിക്കുകയാണ്. വൈത്തിരി കുറിച്യാർമലയിൽ ആശങ്കയൊ‍ഴിഞ്ഞിട്ടില്ല.മൂന്നുദിവസങ്ങൾക്കിടെ അഞ്ചോളം  ഉരുൾപ്പൊട്ടലുകളാണ് പ്രദേശത്തുണ്ടായത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News