നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി; ഹര്‍ജി തള്ളി

നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ നിന്നും ദിലീപിന് തിരിച്ചടി. പ്രതികള്‍ പകര്‍ത്തി്യ ആക്രമണത്തിന്‍റെ മൊബെെല്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുളള ഹര്‍ജിയാണ് തള്ളിയത്. ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന മെമ്മറികാര്‍ഡ് നല്‍കാന്‍ ക‍ഴിയില്ലെന്ന് ഹെെക്കോടതി വ്യക്തമാക്കി.

നേരത്തെ സെഷന്‍സ് കോടതിയിലും ഇതേ ആവശ്യം ദിലീപ് ഉന്നയിച്ചിരുന്നു. എന്നാല്‍ കോടതി ദിലീപിന്‍റെ ആവശ്യം നിരാകരിക്കുകയായിരുന്നു.  കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെ ഹര്‍ജികള്‍ നല്‍കുന്നത് വിചാരണ പരമാവധി വെെകിപ്പിക്കാനുള്ള ശ്രമമാണെന്ന് പ്രോസിക്യൂഷന്‍   ആരോപിച്ചിരുന്നു.

ദിലീപിന്‍റെ ആവശ്യത്തേക്കാള്‍ നടിയുടെ സ്വകാര്യതയ്ക്കാണ്  പ്രാധാന്യമെന്ന് കോടതി വ്യക്തമാക്കി.  തുടരെ ഹര്‍ജികള്‍ നല്‍കി കേസ് വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണ് ദിലീപ്. നേരത്തെ കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടും ദിലീപ് കോടതിയെ സമീപിച്ചിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here