ഇടുക്കിയിൽ വീണ്ടും കനത്ത മഴ; മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു; അതീവ ജാഗ്രതാ നിര്‍ദ്ദേശം; ജില്ലയിൽ റെഡ് അലർട്ട് തുടരുന്നു

കനത്ത മ‍ഴയും പ്രളയവും നാശം വിതച്ച ഇടുക്കിയില്‍ വീണ്ടും കനത്ത മ‍ഴയ്ക്ക് സാധ്യത. ജില്ലയിൽ റെഡ് അലർട്ട് തുടരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136.40 അടിയിലെത്തി. പൊതുജനങ്ങൾക്ക് അധികൃതര്‍ ആദ്യ ഘട്ട ജാഗ്രതാ നിർദേശം നൽകി.

തമിഴ്നാട് ഉദ്യോഗസ്ഥർ ഇടുക്കി ജില്ലാ കളക്ടർക്ക് നൽകിയ മുന്നറിയിപ്പിനെ തുടർന്നാണ് ജാഗ്രതാ നിർദേശം.
അതിനിടെ ജല നിരപ്പ് ഉയർന്നതോടെ മാട്ടുപ്പെട്ടി അണക്കെട്ടിലെ ഒരു ഷട്ടർ തുറന്നു .

മൂന്നാർ, മുതിരപ്പുഴ, കല്ലാറുകുട്ടി, ലോവർപെരിയാർ മേഖലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396 അടിയിലേക്ക് താഴ്ന്ന് തുടങ്ങി. വൃഷ്ടിപ്രദേശത്തെ ഒറ്റപ്പെട്ട മഴ നീരൊഴുക്ക് വർധിക്കാൻ കാരണമാകുന്നുണ്ട്.എങ്കിലും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here