‘എനിക്കുള്ളത് ബോളല്ല; അണ്ഡാശയം’; വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയുമായി അമലാ പോള്‍

അയല്‍പക്കത്തെ കുട്ടിയാണ് മലയാളികള്‍ക്ക് അമലാ പോള്‍. നാടന്‍ കഥാപാത്രങ്ങളും മോഡേണ്‍ കഥാപാത്രങ്ങളും ഒരു പോലെ വ‍ഴങ്ങുമെന്ന് തെളിയിച്ച അമലയുടെ പുതിയമുഖമാണ് അതോ അന്ത പറവൈ പോല്‍ എന്ന തമി‍ഴ് സിനിമ. ഇതിന്‍ ആക്ഷന്‍നായികയായാണ് അമലാ പോളിന്‍റെ മേക്ക് ഓവര്‍.

പക്ഷേ ഇതിന്‍റെ പേരില്‍ താരം വലിയ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങുന്നത്. പുരുഷന്‍മാരെ പോലെ സംഘട്ടനരംഗങ്ങളില്‍ അഭിനയിക്കുന്നില്ലെന്നാണ് പ്രധാന വിമര്‍ശനം. ഇതിനാണ് താരം ചുട്ട മറുപടി ഒരു ഓണ്‍ലൈനിലൂടെ നല്‍കിയിരിക്കുന്നത്. എനിക്കുള്ളത് ബോളല്ല, ഓവറിയാണ്. പുരുഷന്‍മാരെ പോലെ സംഘട്ടനരംഗങ്ങള്‍ ചെയ്യാന്‍ എനിക്ക് സാധിക്കില്ല.

ഒപ്പം ആക്ഷന്‍ രംഗങ്ങള്‍ ചെയ്തത് കണ്ട് പലരും അഭിനന്ദിച്ചെന്നും സ്ത്രീകള്‍ ആക്ഷന്‍ ചെയ്യുന്നത് കാണുമ്പോള്‍ ജനങ്ങള്‍ക്ക് സ്ത്രീകളോടുള്ള ബഹുമാനം കൂടുമെന്നും അമലാ പോള്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

അമലാ പോള്‍ മറ്റൊരു കാര്യം കൂടി വെളിപ്പെടുത്തുന്നുണ്ട്. താമസിയാതെ താന്‍ ഹിമാലയത്തിലേക്ക് താമസം മാറ്റുമെന്ന് .

ഇപ്പോള്‍ ചെന്നൈയില്‍നിന്ന് ദില്ലിയിലേക്ക് താമസം മാറ്റിയിരിക്കുകയാണ് താരം. യോഗയില്‍ കൂടുതല്‍ സമയം മുഴുകാനും സുഹൃത്തുക്കള്‍ക്കൊപ്പം കഴിയാനുമാണ് ദില്ലിയില്‍ താമസം തുടങ്ങിയതെന്ന് താരം വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like