കൊട്ടിഘോഷിച്ചെത്തിയ മോദി സര്‍ക്കാറിന്‍റെ മുദ്രലോണ്‍ പരാജയം; 90 ശതമാനം ലോണുകളും 50000രൂപയില്‍ താഴെ

യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ മോദി സര്‍ക്കാര്‍ ആവിഷ്‌കരിച്ച മുദ്രലോണ്‍ പരാജയമെന്ന് കണ്ടെത്തല്‍. മുദ്രലോണിന്റെ ഭാഗമായി അനുവദിക്കപ്പെട്ട 90 ശതമാനം ലോണുകളും 50000രൂപയില്‍ താഴെയെന്ന് വിവരാവകാശ രേഖ.50000 രൂപ കൊണ്ട് ഏത് വ്യവസായം ആരംഭിച്ച് എത്ര ജോലി നല്‍കാന്‍ സാധിക്കും എന്നതാണ് ഉയരുന്ന ചോദ്യം.

വിവരാവകാശ രേഖ പ്രകാരമുള്ള ചോദ്യത്തിനാണ് മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ മുദ്രലോണ്‍ പരാജയമാണെന്ന് വ്യക്തമായത്.യുവാക്കള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കാന്‍ വായ്പ നല്‍കുന്നതാണ് പദ്ധതി. ഇതിലൂടെ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയുമായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം.

50000രൂപവരെ,50000 മുതല്‍ 5 ലക്ഷം വരെ,5 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയില്‍ എന്നീ മൂന്ന് സ്ലാബുകളിലായാണ് ലോണ്‍ നല്‍കുക എന്നായിരുന്നു അരുണ്‍ ജയ്റ്റ്‌ലി പദ്ധതി ഉദ്ഘാടന വേളയില്‍ പറഞ്ഞത്. എന്നാല്‍ ആഗസ്റ്റ് 8ന് ലഭിച്ച ആര്‍ടിഐ പ്രകാരം 93 ശതമാനം ലോണുകളും 50000 രൂപയില്‍ താഴെയുള്ള ലോണുകളാണ്.

മുദ്ര ലോണ്‍ പ്രകാരം ആകെ വിതരണം ചെയ്ത 13.5 കോടി ലോണുകളില്‍ 12.2 കോടി ലോണുകളും 50000രൂപയില്‍ താഴെയുള്ള ലോണുകളാണ്. അതേസമയം മുദ്ര ലോണ്‍ വഴി എത്രപേര്‍ക്ക് ലോണ്‍ ലഭിച്ചു, എത്ര പേര്‍ക്ക് ഉയര്‍ന്ന ലോണ്‍ തുകയായ 10 ലക്ഷം രൂപ ലഭിച്ചു എന്നോ വിവരാവകാശ രേഖയ്ക്ക് ധനമന്ത്രാലയം മറുപടി നല്‍കിയിട്ടില്ല.ഇന്ത്യാ ടുഡെയാണ് ഇത് സംബന്ധിച്ച വിവരാവകാശ രേഖ സമര്‍പ്പിച്ചത്.

മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയിലൂടെ വന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞ ബിജെപി 50000 രൂപയില്‍ താഴെ ലോണില്‍ എന്ത് വ്യവസായവും തൊഴിലവസരങ്ങളുമാണ് സൃഷ്ടിക്കാനാകുക എന്ന് പറയാന്‍ ഇതോടെ ബാധ്യസ്ഥരായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News