ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് രാജ്യത്ത് നടപ്പിലാക്കാന്‍ ബിജെപി നീക്കം; ഭരിക്കുന്ന സംസ്ഥാനങ്ങ‍ളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ബിജെപി ഒരുങ്ങുന്നു

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം 11 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കൂടി നടത്താന്‍ ബിജെപി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.ഒരുമിച്ചു നടത്തുന്നതിനുവേണ്ടി സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന പദ്ധതി നടപ്പിലാക്കാന്‍ തയ്യാറാണെന്ന് ചൂണ്ടികാട്ടി ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം നിയമ കമ്മീഷനെ സമീപിച്ചിരുന്നു.

അടുത്ത വര്‍ഷം കാലാവധി അവസാനിക്കുന്ന മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ്, മിസോറാം, ഹരിയാന, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഒഡീഷ, തെലങ്കാന, ബിഹാര്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്താനാണ് ബിജെപി പദ്ധതിയിടുന്നത്. ബിജെപി നേതാവിനെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിയാണ് ഭരിക്കുന്നത്. ഇവിടെ തെരഞ്ഞെടുപ്പ് നടക്കേണ്ടത് അടുത്ത വര്‍ഷം ജനുവരിയിലാണ്.

എന്നാല്‍ ഒറ്റ തെരഞ്ഞെടുപ്പിനുവേണ്ടി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനാണ് ബിജെപിയുടെ നീക്കം.നിലവില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനമായതുകൊണ്ട് കാര്യങ്ങള്‍ എളുപ്പമായി നടക്കും. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണ് ഭരണ സ്തംഭനം ഉണ്ടാകുന്ന ഘട്ടത്തില്‍ മാത്രമേ സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ഭരണഘടന അനുവാദം നല്‍കുന്നുള്ളൂ എന്നാണ് പ്രതിപക്ഷത്തിന്റെ വാദം.

ഇത് മറികടക്കാന്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവരാനും ബി.ജെ.പിക്ക് പദ്ധതിയുണ്ട്. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവരുന്ന കാര്യം വെല്ലുവിളിയാകും.

ആന്ധ്രാപ്രദേശ്, ഒഡിഷ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നേരത്തേയാക്കാനാണ് പദ്ധതി. ലോക്‌സഭാ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുമ്പോള്‍ ഉണ്ടാകുന്ന അനുകൂല തരംഗം വോട്ടാക്കി മാറ്റാനാകുമെന്നാണ് മോദിയുടെയും കൂട്ടരുടെയും പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here