ഭാര്യയോട് പ്രതികാരം ചെയ്യാന്‍ ഭര്‍ത്താവ് വീടിന് മുകളിലേക്ക് വിമാനം ഇടിച്ചിറക്കി; ഭാര്യയും കുട്ടിയും അത്ഭുതകരമായി രക്ഷപ്പെട്ടു

കലഹത്തേത്തുടർന്ന് ഭാര്യയെ മർദിച്ച കുറ്റത്തിന് ഞായറാഴ്ച വൈകിട്ടാണ് ഡ്വെയ്ൻ യൂദ എന്ന 47 കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യം കിട്ടി പുറത്തിറങ്ങിയ ഇയാൾ ഭാര്യയോടുള്ള പ്രതികാരം തീർക്കാനായി സ്വന്തം വീട്ടിലേക്ക് ചെറുവിമാനം ഇടിച്ചിറക്കുകയായിരുന്നു. അമേരിക്കയിലെ ഓഹിയോയിലാണ് സംഭവം.

രണ്ടു നില വീടിന് മുകളിലേക്ക് ഇയാൾ വിമാനം ഇടിച്ചിറക്കുന്ന സമയത്ത് ഭാര്യയും ഒരു കുട്ടിയും വീടിനുള്ളിലുണ്ടായിരുന്നു. എന്നാൽ ഇവരിരുവരും അത്ഭുതകരമായി രക്ഷപ്പെട്ടു. പക്ഷേ കത്തിയമര്‍ന്ന വിമാനത്തിനുള്ളില്‍ കുടുങ്ങിയ യൂദ് കൊല്ലപ്പെട്ടു.

പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് നടത്തിയെ തെരച്ചിലിലാണ് വിമാനത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് യൂദിന്‍റെ മൃതദേഹം കണ്ടെടുത്തത്. പരിചയ സമ്പന്നനായ പൈലറ്റായിരുന്നു യൂദ്. ഇരട്ട എഞ്ചിനുള്ള സെസ്ന 525 വിമാനം യൂദിന്‍റെ തൊ‍ഴിലുടമയുടേതാണെന്ന് സംശയിക്കുന്നു.

ഇടിയുടെ ആഘാതത്തിൽ വിമാനവും വീടിന്‍റെ മുന്‍വശവും മുന്‍ വശത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുകളും കത്തിയമർന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News