രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. രാവിലെ വ്യാപാരം ആരംഭിച്ചത് ഡോളറിനെതിരെ 70 രൂപ 8 പൈസ നിരക്കില്‍. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് രൂപയുടെ ഇടിവിന് കാരണമായത്.

2013 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും വലിയ മൂല്യം ഇടിവാണ് രൂപയ്ക്ക് സംഭവിച്ചിരിക്കുന്നത്. ഇന്നലെ വൈകുന്നേരം മുതല്‍ ഡോളറുമായുള്ള മൂല്യത്തില്‍ ഇടിവ് ഇന്ന് രാവിലെയും തുടര്‍ന്നു. ഡോളറിനെതിരെ 70രൂപ 8 പൈസയായാണ് വ്യാപാരം ആരംഭിച്ചത്.

എന്നാല്‍ പിന്നീട് ഈ ഇടിവില്‍ നേരിയ മാറ്റമുണ്ടായി.അന്താരാഷ്ട്ര സാഹചര്യങ്ങളാണ് രൂപയുടെ മൂല്യമിടിവിന് കാരണമാക്കിയത്. തുര്‍ക്കി കറന്‍സിയായ ലിറയുടെ മൂല്യമിടിഞ്ഞതും,ഡോളര്‍ ശക്തമായി നില്‍ക്കുന്നതും,എണ്ണവില ഉയര്‍ന്നു നില്‍ക്കുന്നതുമാണ് ഇടിവിന്റെ പ്രധാനകാരണങ്ങളായി വിലയിരുത്തുന്നത്.

ഈ വര്‍ഷം മാത്രം 7 ശതമാനം ഇടിവാണ് രൂപയുടെ മൂല്യത്തില്‍ ഉണ്ടായിരിക്കുന്നത്. അതേസമയം മൂല്യം ഇടിഞ്ഞത് പ്രവാസികള്‍ നേട്ടമാക്കിയിരിക്കുകയാണ്. ഇന്നലെമുതല്‍ പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുന്നത് വര്‍ദ്ധിച്ചെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News