സിസേറിയന്‍ മുറിപ്പാടുമായി ഇരട്ടക്കുഞ്ഞുങ്ങളോടൊത്ത് യുവതിയുടെ സെല്‍ഫി; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

എമിലി ഹോള്‍സ്റ്റണ്‍ എന്ന 19-കാരി അമ്മയാണ് പ്രസവ ശേഷമുള്ള വയറും സിസേറിയന്‍ മുറിവും തന്റെ ഇരട്ടകുട്ടികളുമായുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ചത്.

പ്രസവ ശേഷമുണ്ടായ വയറിലെ മുറിവിലും സ്ട്രെച്ച് മാര്‍ക്കിലും താന്‍ ഒട്ടും നാണിക്കുന്നില്ലെന്ന് കാണിച്ചാണ് യുവതി ഫോട്ടോ പോസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമില്‍ ചിത്രം വൈറലായി ലോകമെമ്പാടും നിന്ന് ആശംസാ പ്രവാഹവുമാണ് യുവതിക്ക് .

പ്രസവത്തിന് ശേഷം ശരീരത്തില്‍ വരുന്ന മാറ്റങ്ങളില്‍ ആകുലരാകുന്ന അമ്മമാര്‍ക്ക് തന്‍റെ ഈ ചിത്രം ആശ്വാസമാകുമെന്നാണ് എമിലിയുടെ അഭിപ്രായം.

മാതൃത്വത്തിന്‍റെ ഈ പാടുകള്‍ തന്റെ ശരീരത്തില്‍ നിന്നും ഒരിക്കലും മായില്ലെന്ന് അറിയാമെങ്കിലും അതില്‍ തനിക്ക് വിഷമം ഇല്ലെന്നുമാണ് എമിലി പറയുന്നത്.

രണ്ട് കണ്‍മണികള്‍കൊപ്പം ജീവിച്ചുതീര്‍ക്കുന്ന ഓരോ നിമിഷവും ഈ ആകുലതകളെയെല്ലാം ആട്ടിപ്പായിക്കുമെന്നാണ് എമിലിയുടെ പക്ഷം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News