കേരളം നേരിടുന്ന കനത്ത ദുരിതത്തിന് നാനാ ഭാഗത്തുനിന്നും സഹായഹസ്തങ്ങള്‍ എത്തുകയാണ്. വിദേശികള്‍ക്ക് ഓണ്‍ലൈനായും ഇനി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനചെയ്യാം
ഓണ്‍ലൈന്‍ സംവിധാനം
1. വിദേശ മലയാളികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന സംഭാവനകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ്ജ്/കമ്മീഷന്‍ ഒഴിവാക്കാന്‍ UAE എക്സ്ചേഞ്ച്/ LULU എക്സ്ചേഞ്ച് എന്നീ സ്ഥാപനങ്ങള്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
2. കേന്ദ്ര സര്‍ക്കാരിന്‍റെ Unified Payment Interface (UPI) അധിഷ്ഠിതമായി സംഭാവനകള്‍ ചെയ്യാനുള്ള സംവിധാനവും സംസ്ഥാന സര്‍ക്കാരിന്‍റെwww.kerala.gov.in വെബ്സൈറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
3. ഇത്തരത്തിലുള്ള സംഭാവനകള്‍ക്കുള്ള രസീതും ആദായനികുതി ഇളവിനാവശ്യമായ സര്‍ട്ടിഫിക്കറ്റും തത്സമയം തന്നെ നല്‍കുന്ന സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
4. ബാങ്ക് കൗണ്ടറുകളില്‍ നല്‍കുന്ന തുകയ്ക്ക് ഒരു ദിവസത്തിനകം ആദായനികുതി ഇളവിനാവശ്യമായ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കും.
5. ഇക്കാര്യത്തില്‍ എന്തെങ്കിലും സഹായമാവശ്യമുണ്ടെങ്കില്‍ 155300 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
Get real time update about this post categories directly on your device, subscribe now.