രാജ്യം കനത്ത സുരക്ഷയില്‍ നാളെ 72ാം സ്വാതന്ത്ര ദിനം ആഘോഷിക്കും

രാജ്യം കനത്ത സുരക്ഷയില്‍ നാളെ 72 ആം സ്വാതന്ത്ര ദിനം ആഘോഷിക്കും. പ്രധാനമന്ത്രി പതാക ഉയര്‍ത്തുന്ന ചെങ്കോട്ടയില്‍ സുരക്ഷാ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. പ്രധാനമന്ത്രിയുടെ സ്വാതന്ത്ര ദിന പ്രസംഗത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സൂചനകളുണ്ടാകുമോ എന്ന് രാജ്യം ഏറെ ശ്രദ്ധയോടെയാണ് നോക്കിക്കാണുന്നത്.

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ശക്തമായ സുരക്ഷയാണ് ദില്ലിയില്‍ ഒരുക്കിയിരിക്കുന്നത്.ദില്ലി മെട്രോ,ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലായി 600ലധികം സിഐഎസ്എഫുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി പതാക ഉയര്‍ത്തുന്ന ചെങ്കോട്ടയിലും സമീപ പ്രദേശങ്ങളിലും കനത്ത സിസിടിവി നിരീക്ഷണമാണ് ഒരുക്കിയിരിക്കുന്നത്. ദില്ലിയിലേക്ക് വരുന്ന പ്രധാനപാതകളിലൊക്കെ പൊലീസ് പരിശോധന ശക്തമാക്കി.ദില്ലിയിലെ പ്രധാന 6 റോഡുകള്‍ ഇന്നും നാളെയും അടച്ചിടും. ഇത് കൂടാതെ ദില്ലി മെട്രായുടെ പാര്‍ക്കിംഗ് സംവിധാനവും താല്‍ക്കാലികമായി റദ്ദാക്കിയിരിക്കുകയാണ്.

സ്വതന്ത്രദിന പരേഡിന്റെ റിഹേഴ്‌സല്‍ നടന്ന ഇന്നലെ ജെഎന്‍യു നേതാവ് ഉമര്‍ ഖാലിദിനെതിരെ വെടിവയ്പ്പുണ്ടായ്ത് ഏറെ ഗൗരവമായാണ് പൊലീസും കേന്ദ്ര സേനയും നോക്കിക്കാണുന്നത്.

ചെങ്കോട്ട സ്വകാര്യ കമ്പനി ആയ ഡാല്‍മിയയ്ക്ക് 5 വര്‍ഷത്തേക്ക് പാട്ടത്തിനു കൈമാറിക്കൊണ്ട് 2018 ഏപ്രില്‍ 25നാണ് അര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയും ഡാല്‍മിയ ഗ്രൂപ്പും ധാരണ പത്രത്തില്‍ ഒപ്പിടുന്നത്.25 കോടി രൂപയ്ക്കായിരുന്നു കേന്ദ്രസര്‍ക്കാര്‍ ചെങ്കോട്ട പാട്ടത്തിന് നല്‍കിയത്.

സന്ദര്‍ശകരില്‍ നിന്ന് ഫീസ് ഈടാക്കാന്‍, ലൈറ്റ് ഷോ നടത്താന്‍, സാംസ്‌ക്കാരിക പരിപാടികള്‍ നടത്താന്‍ എല്ലാം ഡാല്‍മിയ ഗ്രൂപ്പിന് അനുവാദം നല്‍കിയാണ് കരാറുണ്ടാക്കിയത്. ആ ചെങ്കോട്ടയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ പതാക ഉയര്‍ത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News