സ്വാതന്ത്ര്യദിനാഘോഷം; സംസ്ഥാനതല ഉദ്ഘാടനത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി

72-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവനന്തപുരം സെണ്‍ട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ആഘോഷ പരിപാടിയിൽ മുഖ്യമന്ത്രി 8.30ന് പതാക ഉയര്‍ത്തും. വിവിധ സേനാവിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിക്കുന്ന മുഖ്യമന്ത്രി വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെയും മുഖ്യമന്ത്രിയുടേയും മെഡലുകളും വിതരണം ചെയ്യും.

തിരുവനന്തപുരത്ത് നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്ക് വേണ്ട എല്ലാ ക്രമീകരണങ്ങലും ഒരുങ്ങി ക‍ഴിഞ്ഞു. പരിപാടി നടക്കുന്ന സെണ്‍ട്രൽ സ്റ്റേഡിയത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുനന്ത്. രാവിലെ 8.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തുന്നതോടെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ക്ക് തുടക്കമാവും.

വിവിധ സേനാവിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എന്‍.സി.സി, സ്‌കൗട്ട്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകള്‍, സൈനിക് സ്‌കൂള്‍ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കുകയും സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയും ചെയ്യും.കാലവർഷക്കെടുതി കണക്കിലെടുത്തുള്ള സന്ദേശമായിരിക്കും മുഖ്യമന്ത്രിയുടേത്.

തുടർന്ന് രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് മെഡലുകള്‍, ജീവന്‍ രക്ഷാപതക്കങ്ങള്‍, മുഖ്യമന്ത്രിയുടെ പോലീസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ്, പ്രിസണ്‍, ഫോറസ്റ്റ്, എക്സൈസ്, ട്രാന്‍സ്പോര്‍ട്ട് മെഡലുകള്‍ എന്നിവ മുഖ്യമന്ത്രി നല്‍കും.

ഭാരതീയ വായുസേനയുടെ ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടി നടത്തും. പരേഡിനുശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ ദേശഭക്തിഗാനങ്ങള്‍ അവതരിപ്പിക്കും. സംസ്ഥാനത്തെ മ‍ഴക്കെടുതി കണക്കിലെടുത്ത് ഗവർണർ എല്ലാക്കൊല്ലവും നടത്തുന്ന വിരുന്ന് സൽക്കാരം ഇത്തവണ വേണ്ടെന്ന് വച്ചിരിക്കയാണ്.

സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ രാവിലെ 8.30നോ അതിനു ശേഷമോ ജില്ലയുടെ ചുമതലയുള്ള മന്ത്രിമാർ പതാക ഉയര്‍ത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News