
മുലപ്പെരിയാർ അണക്കെട്ട് തുറന്നു . സ്പിൽവേ വഴി പെരിയാറ്റിലേക്ക് വെള്ളം തുറന്നു വിട്ടു
ജലനിരപ്പ് 140 അടിയിൽ എത്തിയപ്പോഴാണ് തുറന്നത്. പതിനൊന്ന് സ്പിൽവേ ഷട്ടറുകൾ ഒരു അടി വീതം താഴ്ത്തിയത് .
വെള്ളം വള്ളക്കടവ്, വണ്ടിപ്പെരിയാർ ചപ്പാത്ത് വഴി ഇടുക്കി അണക്കെട്ടിലെത്തും 4489 ഘനയടി വെള്ളമാണ് സെക്കന്റിൽ പുറത്തേക്ക് ഒഴുക്കിയത് ജലനിരപ്പ് 140 അടിയെത്തിയപ്പോൾ 10 സ്പിൽവേ ഷട്ടറുകൾ ഒരടിയോളം താഴ്ത്തി വെള്ളം പുറത്തേക്ക് ഒഴുക്കി. പുലർച്ചെ 2.35 നാണ് മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നത്.
മുൻകരുതലിന്റെ ഭാഗമായി ജനങ്ങളെ പെരിയാർ തീരത്ത് നിന്നും ഒഴിപ്പിച്ചു . 1500 ഓളം കുടുംബങ്ങളെയാണ് രാത്രി തന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത് . 5000 ത്തോളം പേരെയാണ് ഇതിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റിയത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here