കനത്ത മ‍ഴയില്‍ വിറങ്ങലിച്ച് കേരളം; സംസ്ഥാനത്ത് ഇന്ന് മൂന്ന് മരണം

സംസ്ഥാനത്ത് ശക്തമായ മ‍ഴ തുടരുകയാണ്. കനത്ത മ‍ഴയില്‍ സംസ്ഥാനത്ത് ഇന്ന് 3 മരണം. മലപ്പുറം പുളിക്കലിനടുത്ത് കൈതക്കുണ്ടയിൽ വീട്ടിലേക്ക് മണ്ണിടിഞ്ഞു വീണ് രണ്ട് മരണം. കണ്ണനാരി വീട്ടിൽ സുനീറ, ഭർത്താവ്  അസീസ് എന്നിവരാണ് മരിച്ചത്. ഇവരുടെ രണ്ടു മക്കളെ രക്ഷപ്പെടുത്തി.

മൂന്നാർ തപാൽ ഓഫിസിനു സമീപം ലോഡ്ജ് തകർന്ന് ഒരാള്‍ മരിച്ചു. ലോഡ്ജിൽ കുടുങ്ങിയ എട്ടിൽ ഏഴു പേരെയും രക്ഷാപ്രവർത്തകർ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചു. ശരവണ ഹോട്ടലാണ് തകര്‍ന്ന് വീണത്. തമി‍ഴ്നാട് സ്വദേശി മദനാണ് മരണപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News