ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണുവെച്ച് മോദിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗം

സ്വാതന്ത്ര്യ ദിന പ്രസംഗം ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടെയായുള്ള തെരഞ്ഞെടുപ്പ് പ്രസംഗമാക്കി മോദി. ഭരണനേട്ടങ്ങള്‍ ആവര്‍ത്തിച്ച മോദി സുപ്രധാനമായ പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയുടെ പ്രഖ്യാപനവും നടത്തി.

2022 ഓടെ ഗഗന്‍യാനിലൂടെ ഇന്ത്യക്കാര്‍ ബഹിരാകാശത്തെത്തുമെന്നും പ്രഖ്യാപിച്ചു. സ്ത്രീ സുരക്ഷയും വനിതാ ശാക്തീകരണവും പ്രസംഗത്തില്‍ ഉടനീളം ഉള്‍പ്പെടുത്തിയ പരാമര്‍ശിച്ചത് വനിതാ വോട്ടര്‍മാരെ കൂടുതല്‍ സ്വാധീനിക്കാന്‍ ഉറച്ചുള്ളതായിരുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാലവര്‍ഷക്കെടുതി മൂലം മരണപ്പെട്ടവരുടെ കുടംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നെന്ന് പറഞ്ഞ് ആരംഭിച്ച മോദിയുടെ പ്രസംഗം ഒന്നര മണിക്കൂര്‍ നീണ്ടുനിന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള സ്വാതന്ത്രദിന പ്രസംഗങ്ങള്‍ രാഷ്ട്രീയ പ്രസംഗമാക്കുന്ന പ്രധാനമന്ത്രിമാരുടെ രീതി മോദിയും പിന്തുടര്‍ന്നു.

നാലര വര്‍ഷമായി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ വിജയകരമെന്ന് ആവര്‍ത്തിച്ച മോദി പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയുടെ പ്രഖ്യാപനം നടത്തി. തെരഞ്ഞെടുപ്പിന് മുന്നോടെയായുള്ള കേന്ദ്രസര്‍ക്കാരിന്റെ ഫ്‌ളാഗ് ഷിപ്പ് പദ്ധതിയാണ് ഇതിനെ കണക്കാക്കുന്നത്.

10 കോടി കുടുംബങ്ങളിലൂടെ 50 കോടി ഇന്ത്യക്കാര്‍ക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന പദ്ധതി ലോകത്തിലെ ഏറ്റവും വലിയ പൊതുഫണ്ടുപയോഗിച്ചുള്ള ആരോഗ്യ പദ്ധതിയെന്നാണ് മോദി വിശേഷിപ്പിച്ചിരിക്കുന്നത്.

10 സംസ്ഥാനങ്ങള്‍ വിയോജിപ്പ് തുടരുന്ന പദ്ധതി സെപ്റ്റംബര്‍ 25 ന് ആരംഭിക്കുമെന്ന് മോദി പറഞ്ഞു. 2022 ഓടെ ഇന്ത്യന്‍ ശാസ്ത്രഞ്ജര്‍ വികസിപ്പിക്കുന്ന ഗഗന്‍യാനിലൂടെ ഇന്ത്യ ബഹിരാകാശത്ത് സാന്നിദ്ധ്യം അറിയിക്കുമെന്നും മോദി പ്രഖ്യാപിച്ചു.

കിഴക്കന്‍ സംസ്ഥാനങ്ങളിലെ തീവ്രവാദത്തെയും വിഘടനവാദത്തെയും തടയാന്‍ സാധിച്ചതും ത്രിപുര ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ അഫ്‌സ്പ പിന്‍വലിച്ചതും മോദി നേട്ടമായി പറഞ്ഞത് സമീപ ദിവസങ്ങളില്‍ മോദിക്ക് തിരിച്ചടിയാകും.

2015 ല്‍ മണിക് സര്‍ക്കാരാണ് ത്രിപുരയില്‍ അഫ്‌സപ പിന്‍വലിച്ചതെന്ന് സൗകര്യപൂര്‍വം മറന്നായിരുന്നു മോദിയുടെ പ്രസംഗം. മുത്തലാഖ് വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമമുണ്ടായെന്ന് പറഞ്ഞ മോദി ആള്‍ക്കൂട്ട കൊലപാതകം രാജ്യത്ത് ശൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് കാര്യമായ പരാമര്‍ശം നടത്തിയില്ല.

ആകെ നടത്തിയതാകട്ടെ ആരും നിയമം കൈയിലെടുക്കരുതെന്ന ഒരു പ്രസ്താവന മാത്രം.വിഘടനവാദത്തെക്കുറിച്ചും,ഇടത് തീവ്രവാദത്തെക്കുറിച്ചും പ്രസംഗിച്ച മോദി രാജ്യം നേരിടുന്ന തീവ്രവാദ ഭീഷണികളെക്കുറിച്ചും കാര്യമായി പരാമര്‍ശിച്ചില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News