കനത്ത മ‍ഴ; നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചു; ഓപ്പറേഷൻസ് ഏരിയയിലും വെള്ളം കയറി

കനത്ത മ‍ഴയെത്തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചു. 4 ദിവസത്തേക്കാണ് വിമാനത്താവളം അടച്ചത്. ശനിയാ‍ഴ്ച ഉച്ചയോടെ വിമാനത്താവളം വീണ്ടും തുറക്കും.

വിമാനത്താവളത്തിലെ ഓപ്പറേഷൻസ് ഏരിയയിലും വെള്ളം കയറി. തുടര്‍ന്നാണ് വിമാനത്താവളം അടക്കാനുള്ള തീരുമാനം എടുത്തത്. വിമാനത്താവളത്തിൽ കൺട്രോൾ റൂംം തുറന്നു: 0484 – 3053500, 2610094.

മുല്ലപ്പെരിയാർ, ചെറുതോണി അണക്കെട്ടുകൾ തുറന്നതോടെ നെടുമ്പാശ്ശേരി വിമാനത്താവള ത്തിലെേക്ക് വെള്ളം കയറിയ സ്ഥിതിയാണ്. തുടർന്ന് ഇന്ന് രാവിലെ 6.30 ന് കൊച്ചിയിൽ ഇറങ്ങേണ്ടിയിരുന്ന ഷാർജ-കൊച്ചി ജെറ്റ് എയർ വെയ്‌സ് വിമാനവും. 5.30 കൊച്ചിയിൽ എത്തേണ്ടിയിരുന്ന ദോഹ-കൊച്ചി ജെറ്റ് എയർവെയിസ് വിമാനവും ബാംഗ്ലൂരിൽ ഇറക്കി.

വൃദ്ധരും കുട്ടികളും സ്ത്രീകളും അടങ്ങിയ യാത്രക്കാരോട് സ്വന്തം നിലയ്ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ജെറ്റ് എയർവെയ്‌സ് നിര്‍ദ്ദേശം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here