അവിയലില്ലാതെ എന്ത് ഓണം? സ്വാദിഷ്ടമായ അവിയല്‍ ഉണ്ടാക്കാം

മലയാളികളുടെ ദേശീയോത്സവമാണ് ഓണം.  അത്തം മുതല്‍ പത്തു ദിവസം കാത്തിരിപ്പിന്‍റെ ഒടുവില്‍  തിരുവോണമെത്തുന്നു. ജാതി മത ഭേതമന്യേ മലയാളികള്‍ക്ക് ആഘോഷത്തിന്‍റെ  ദിവസം .

ഓണപ്പൂക്കളവും സദ്യയും ഒരുക്കി പുതു വസ്ത്രങ്ങളണിഞ്ഞ്  മാവേലിയെക്കാത്തിരിക്കുന്ന കുട്ടികള്‍ ഇന്ന് വിരളമാണെങ്കിലും ഓണസദ്യ ഇന്നും മലയാളികള്‍ക്ക് പ്രിയങ്കരമാണ്.

പത്തിലധികം കറികളും പായസവുമായുള്ള ഓണസദ്യ ഓണത്തിന്റെ പ്രധാനാകർഷണമാണ്.അവിയല്‍ സാമ്പാര്‍ കാളൻ, ഓലൻ, എരിശ്ശേരി ഉപ്പേരിതുടങ്ങിയവയാണ് ഓണസദ്യയിലെ പ്രധാന ഇനങ്ങള്‍.

ഓണസദ്യയിലെ പ്രധാന  ഇനമായ അവിയല്‍ ഉണ്ടാക്കുന്നത് ഇങ്ങനെ: 

1 മുരിങ്ങക്ക, പയര്‍ , ഉരുളക്കിഴങ്ങ് , ചേന, ക്യാരറ്റ് , പച്ച ഏത്തക്ക,  എന്നിവയാണ് അവിയലുണ്ടാക്കാനാവശ്യമായത്.  ഇതിനൊപ്പം 6 പച്ചമുളക് നീളത്തില്‍ കീറിയെടുക്കുക.

2 കട്ട തെെര് കാല്‍ കപ്പ്

3 മഞ്ഞള്‍പൊടി – കാല്‍ ടീസ്പൂണ്‍

4 മുളകുപൊടി –കാല്‍  ടീസ്പൂണ്‍

5 അരപ്പ്

തിരുമ്മിയ തേങ്ങ – ഒന്ന്

ജീരകം – കാല്‍ ടീസ്പൂണ്‍

കറിവേപ്പില -ഒരു തണ്ട്

5. വെളിച്ചെണ്ണ -രണ്ടു ടീസ്പൂണ്‍

6. ഉപ്പ് -ആവശ്യത്തിന്

തയാറാക്കുന്ന വിധം

അരിഞ്ഞു വെച്ച പച്ചക്കറികള്‍ മുളകുപൊടിയും,മഞ്ഞള്‍പൊടിയും,ഉപ്പും ചേര്‍ത്ത് അല്‍പ്പം വെള്ളത്തില്‍ വേവിച്ചെടുക്കുക.

പകുതിയില്‍ കൂടുതല്‍ വേവ് എത്തുമ്പോള്‍ അരപ്പ് ചേര്‍ക്കുക . അരപ്പ് അല്‍പ്പം വെന്ത ശേഷം തെെരു ചേര്‍ത്ത് ഇളക്കി വാങ്ങി വെക്കുക.

അവിയല്‍ റെഡി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News