സേമിയ ഇല്ലാതെ മലയാളിക‍ള്‍ക്കെന്ത് ഒാണം; ഇവിടെയിതാ സെമിയ നിറഞ്ഞൊരു ഗ്രാമം

ഓണമായാല്‍ മലയാളികള്‍ക്ക് നാവില്‍ വെള്ളമൂറുന്ന പായസം നിര്‍ബന്ധമാണ്. പാലും നെയ്യും അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയുമൊക്കെ ചേർത്ത് ചെറുചുടിൽ സേമിയാ പായസം കഴിക്കാൻ കൊതിയില്ലാത്തവർ ആരുമില്ല.

സേമിയാ കൊതിയന്മാർ അറിയുക; വിയറ്റ്നാമിൽ ഈ പേരിൽത്തന്നെ ഒരു ഗ്രാമമുണ്ട്. സേമിയ ഉണ്ടാക്കുകയാണ് ഗ്രാമീണരുടെ മുഖ്യ തൊഴിൽ. ഗ്രാമത്തിന് നൂലുപോലുള്ള സെമിയ വലിയ അലങ്കാരമാണ്. മേൽക്കൂരയും മതിലുകളുമെല്ലാം വെള്ളയും മഞ്ഞയും നിറത്തിലുള്ള സേമിയ നൂഡിലുകൾ കൊണ്ട് സദാ സമയവും നിറഞ്ഞിരിക്കും.

60-70 വർഷങ്ങൾക്ക് മുൻപാണ് നാട്ടുകാർ അവരുടെ ആവശ്യത്തിനായി കൈകൊണ്ട് സേമിയ ഉണ്ടാക്കാൻ തുടങ്ങിയത്. പിന്നീട് ഇത് പ്രശസ്തമാവുകയും വിയറ്റ്നാം മുഴുവൻ വ്യാപിക്കുകയും ചെയ്തു. ഓരോ വർഷവും ടൺ കണക്കിന് സേമിയയാണ് ഇവിടെ ഉണ്ടാക്കുന്നത്.

കുഡാ പ്രദേശത്താണ് ഇത് കൂടുതലും ലഭിക്കുന്നത്. ഉല്പാദന ശൈലി നവീകരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും കുഡാ ഗ്രാമത്തിൽ കൈകൊണ്ടാണ് സേമിയ ഉണ്ടാക്കുന്നത്.

നല്ല ഗുണമേന്മയുള്ള സേമിയ ഉണ്ടാക്കുക എന്നത് നിർബന്ധമാണ്. ഇതിന്റെ നിർമ്മാണ രീതിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വില്പനയ്ക്കായി ചെമ്പ് പാനുകളിൽ പൊതിഞ്ഞ് ചെറിയ ടിന്നുകളിലേക്ക് പകരും. ബക്കറ്റുകളിലും ബാരലുകളിലും വിതരണം ചെയ്യാറുണ്ട്.

വാസ്തുശിൽപ്പകലയിലും ഗ്രാമം പേരുകേട്ടതാണ്. ഏഷ്യൻ, ചൈനീസ്, വിയറ്റ്നാമീസ്, ഫ്രഞ്ച് കൊളോണിയൽ ശൈലിയിലുള്ള നിർമ്മാണങ്ങളും ഈ ഗ്രാമത്തിൽ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News