ഏത് ദുരിതത്തേയും നേരിടാനുള്ള കരുത്ത് നമ്മുടെ കൂട്ടായ്മകൾക്കുണ്ട്; പ്രളയക്കെടുതിയിൽ വിവിധ സേനകൾ കാ‍ഴ്ചവെച്ചത് വലിയ പ്രവര്‍ത്തനം; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകിയവർക്കും നൽകാൻ തീരുമാനമെടുത്തവർക്കും നന്ദിയെന്ന് മുഖ്യമന്ത്രി പിണറായി

72-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവ്വഹിച്ചു. തിരുവനന്തപുരം സെണ്‍ട്രൽ സ്റ്റേഡിയത്തിൽ നടന്ന ആഘോഷ പരിപാടിയിൽ മുഖ്യമന്ത്രി പതാക ഉയര്‍ത്തി.

തുടർന്ന് മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നൽകി. പ്രളയക്കെടുതിയിൽ വിവിധ സേനകൾ ഏജൻസികൾ വലിയപ്രവർത്തനമാണ് കാ‍ഴ്ചവച്ചതെന്നും ഏത് ദുരിതത്തേയും നേരിടാനുള്ള കരുത്ത് നമ്മുടെ കൂട്ടായ്മകൾക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകിയവർക്കും നൽകാൻ തീരുമാനമെടുത്തവർക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു.

വിവിധ സേനാവിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ച മുഖ്യമന്ത്രി വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെയും മുഖ്യമന്ത്രിയുടേയും മെഡലുകളും വിതരണം ചെയ്യ്തു.

സ്വാതന്ത്ര്യദിന പരേഡ് തലശേരി പോലീസ് അസിസ്റ്റന്റ് സൂപ്രണ്ട് ചൈത്ര തെരേസ ജോണ്‍ അണ് നയിച്ചത്. വിവിധ സ്കൂളുകളിൽ നിന്നെത്തിയ കുട്ടികൾ മ‍ഴകാരണം പരേഡ് നടത്തിയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News