പ്രളയ ബാധിതര്‍ക്ക് കെെത്താങ്ങായി എയർ ഫോഴ്സിലെ മലയാളി കൂട്ടായ്മയും

കനത്ത മ‍ഴയില്‍ സ്വന്തമായുള്ളതെല്ലാം നഷ്ടപ്പെട്ടു പോയവര്‍ക്ക് താങ്ങായി രാജ്യം കാക്കുന്നവരുടെ കൂട്ടായ്മയും. എയർ ഫോഴ്സ് 02/12 ബാച്ചിലെ മലയാളികളുടെ വാട്സപ്പ് കൂട്ടായ്മയാണ് തങ്ങള്‍ക്ക് ആവും വിധത്തിലുള്ള ഒരു തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്.

അഞ്ഞൂറിൽ തുടങ്ങി അര ലക്ഷത്തിനു മുകളില്‍ തുക കൂട്ടായ്മയിലെ എയര്‍ഫോ‍ഴ്സ് ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നവർ പിറന്ന നാടിനു വേണ്ടി ഒരേ മനസ്സോടെ ഒന്നിച്ചതിന്‍റെ ഫലമായിരുന്നു ആ തുക.

പിറന്ന നാടിനുവേണ്ടി കെെകോര്‍ത്ത് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ 02/12 ബാച്ചിലെ മലയാളികള്‍ക്ക് നടന്‍ മോഹന്‍ലാലും അഭിനന്ദിച്ചു.

ആദ്യമായാണ് സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തി സേനാ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവരുടെ ഭാഗത്തു നിന്നും ഇത്തരത്തില്‍ കലക്ടീവ് മൂവ്മെൻറും ഫണ്ട് കലക്ഷനും ഉണ്ടാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here