സംസ്ഥാനത്ത് കാസര്‍ഗോഡ് ഒ‍ഴികെയുള്ള 13 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു

കൊച്ചി: കനത്തമഴ തുടരുന്നതിനാല്‍ സംസ്ഥാനത്ത് കാസര്‍ഗോഡ് ഒ‍ഴികെയുള്ള 13 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍,പാലക്കാട് എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, കോട്ടയം,വയനാട്, മലപ്പുറം, ആലപ്പു‍ഴ, കൊല്ലം ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

എറണാകുളം ജില്ലയ്ക്ക് ആഗസ്ത് 16 നു പുറമെ 17 നും അവധിയായിരിക്കും. അംഗനവാടികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

കണ്ണൂര്‍ സര്‍വ്വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീടറിയിക്കും എന്ന് പരീക്ഷാകണ്‍ട്രോളര്‍ അറിയിച്ചു. മഹാത്മാഗാന്ധി സര്‍വകലാശാലയുടെ കീഴില്‍ ഉള്ള അഫിലീയേറ്റഡ് കോളേജുകളില്‍ നാളെ നടത്താനിരുന്ന കോളേജ് യുണിയന്‍ വോട്ടെടുപ്പും വോട്ടെണ്ണെലും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.

സംസ്ഥാനത്ത് ആഗസ്റ്റ് 31 ആരംഭിക്കേണ്ടിയിരുന്ന ഒന്നാം പാദ വാർഷിക പരീക്ഷകൾ മാറ്റി. 1 മുതൽ 10 വരെ ഉള്ള ക്ലാസുകളിലെ പരീക്ഷ ആണ് മാറ്റിയത് . പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here