ദുരന്തം വിതച്ച് പേമാരി; കോട്ടയം കാഞ്ഞിരപ്പള്ളി താലൂക്കിൽ ആയിരത്തോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു

കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളി താലൂക്കിൽ കണമല, എയ്ഞ്ചൽവാലി, മൂക്കം പെട്ടി പ്രദേശങ്ങളിൽ ആയിരത്തോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. കണമല ഭാഗത്ത് എട്ട് വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ബോട്ടുപയോഗിച്ചുള്ള രക്ഷാപ്രവർത്തനം നടത്തുകയാണ്.

വെള്ളത്തിൽ ഒഴുക്ക് കൂടുതലായതിനാൽ ബോട്ടുപയോഗിച്ചുള്ള രക്ഷാപ്രവർത്തനം നടത്തുന്നതിൽ പരിമിതിയുണ്ട്. രക്ഷാപ്രവർത്തനം നടത്താൻ ഹെലികോപ്ടർ സംവിധാനം തേടിയിട്ടുണ്ട്.

വല്യേന്ത, മൂപ്പൻ മല പ്രദേശത്ത് വീണ്ടും ചെറിയ തോതിൽ ഉരുൾപൊട്ടലുണ്ടായി. ഉരുൾപൊട്ടലിൽ ജോസ് കണിയാരശ്ശേരിയിലിന്റെ വീട് ഒറ്റപ്പെട്ടു. ജനങ്ങൾ പരിഭ്രാന്തരകേണ്ട സാഹചര്യങ്ങളിലെന്നും ഫയർഫോഴ്സ് ,റവന്യു അധികാരികൾ സ്ഥലത്തെത്തിയിട്ടുണ്ടെന്നും തഹസിൽദാർ ജോസ് ജോർജ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here