രാവിലെ കുട്ടികള്‍ക്കൊപ്പം കട്ടിലില്‍ പുലിക്കുട്ടിയും; അമ്മയുടെ മനോധൈര്യം കുട്ടികളെ രക്ഷിച്ചു

തുറന്നിട്ടിരുന്ന മുന്‍ വാതിലിലൂടെ വീടിനുള്ളില്‍ കയറിയ പുലിക്കുട്ടി വീട്ടിലെ കുട്ടികള്‍ക്കൊപ്പം കിടന്നുറങ്ങി. രാവിലെ കുട്ടികളെ വിളിച്ചുണര്‍ത്താനെത്തിയ അമ്മ ആത്മസംയമനം പാലിച്ചതിനെ തുടര്‍ന്ന് കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായി.

മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലാണ് സംഭവം. രാവിലെ അഞ്ചരയ്ക്ക് മക്കൾക്കൊപ്പം കൊതുകുവലയ്ക്കുള്ളിൽ സുഖമായി ചുരുണ്ടുകൂടിയുറങ്ങുന്ന പുലിക്കുട്ടിയെക്കണ്ട് അമ്മ മനീഷ ബദ്രെ ഞെട്ടി. ബഹളംവെച്ച് ആളെ കൂട്ടുന്നതിന് പകരം ഒച്ചയുണ്ടാക്കാതെ മക്കളെ ഓരോരുത്തരെയായി എടുത്തുമാറ്റി. പുലിക്കുട്ടിയെ കട്ടിലിൽ ഒറ്റയ്ക്കാക്കിയതിന് ശേഷം അയൽക്കാരെ വിളിച്ചുണർത്തി പുലിയെ പൂട്ടിയിട്ടു.

പിന്നീട് നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പുലിക്കുട്ടിയെ പിടികൂടി. മൂന്നുമാസം പ്രായമുള്ള പുലിക്കുട്ടിയാണതെന്ന് ഫോറസ്റ്റ് സർക്കിൾ ഓഫീസർ ഗോരക്ഷ്യനാഥ് ജാദവ് പറഞ്ഞു. നടപടിക്രമം പൂർത്തിയാക്കിയശേഷം അതിനെ കാട്ടിൽ വിടുമെന്ന് ഗോരക്ഷ്യാനാഥ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here