നഴ്സ് ലിനിയുടെ ഭർത്താവ് സജീഷിന്റെ ആദ്യശമ്പളം ദുരിതാശ്വാസ ഫണ്ടിലേക്ക്

നിപ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ നിപ വൈറസ് ബാധിച്ച് മരിച്ച നഴ്സ് ലിനിയുടെ ഭർത്താവ് സജീഷ് ആദ്യ മാസത്തെ ശമ്പളം കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.

വടകര റെസ്റ്റ് ഹൗസിൽ വച്ച് തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണനെ ആദ്യമാസത്തെ ശമ്പളത്തിന്റെ ചെക്ക് ഏല്പിക്കുകയായിരുന്നു.

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്ന ലിനിയുടെ ഭർത്താവിന് സർക്കാർ ജോലി നൽകുകയായിരുന്നു.

കൂത്താളി പി എച്ച്‌ സി യിലെ ക്ലർക്കായി നിയമിതനായ സജീഷ് ജൂലൈയിലാണ് ജോലിയിൽ പ്രവേശിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News