സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം; മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി

സംസ്ഥാനത്ത് കനത്ത മ‍ഴ തുടരുന്നു. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത അവസ്ഥയെന്ന് മുഖ്യമന്ത്രി പിണറായി. കേന്ദ്രസര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മന്ത്രി സൂചിപ്പിച്ചു.

നീരൊഴുക്കിന് തുല്യമായ വെള്ളം തുറന്നുവിടണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ കേന്ദ്രസേനയുടെ സഹായം ആവശ്യമാണ്. വീണ്ടും ജലം ഉയരുന്നതിനാല്‍ ആലുവയില്‍ കൂടുതല്‍ ജാഗ്രത വേണം.

ഒന്നരലക്ഷത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാമ്പിലുണ്ട്. പ്രളയബാധിത പ്രദേശങ്ങളിലേക്ക് കൂടുതല്‍ ഉദ്യോഗസ്ഥരെ അയക്കുമെന്നും മുഖ്യമന്ത്രി

കേരളത്തില്‍ കനത്ത മഴ തുടരുന്നു. നിരവധി പേര്‍ക്ക് പരിക്ക്. എല്ലാ ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here