മൂന്നാറില്‍ പ്രളയത്തില്‍ കുടുങ്ങി വിനോദ സഞ്ചാരികളും

മൂന്നാറിലെ പ്രളയത്തില്‍ കുടുങ്ങി വിനോദ സഞ്ചാരികളും. മുറി ഒഴിഞ്ഞ് മറ്റൊരിടത്തേക്ക് പോകുന്നതിനായി തിരിച്ചവരാണ് ഭക്ഷണം പോലും ലഭിക്കാതെ പാതി വഴിയിൽ കുടുങ്ങിക്കിടക്കുന്നത്.

രണ്ട് ബസ്സുകളിലായി എത്തിയ എണ്‍പത്തിരണ്ട് പേരട ങ്ങുന്ന സഞ്ചാരികളാണ് പഴയമൂന്നാറില്‍ കുടുങ്ങിക്കിടക്കുന്നത്.

രണ്ട് ദിവസ്സം മുമ്പ് ഗുജറാത്തില്‍ നിന്നെത്തിയതാണ് ഈ സഞ്ചാരികള്‍. മൂന്നാര്‍ പോതമേട്ടിലുള്ള സ്വകാര്യ റിസോര്‍ട്ടില്‍ താമസിച്ച ശേഷം തേക്കടിയ്ക്ക് പോകുകയായിരുന്നു സഞ്ചാരികളുടെ ലക്ഷ്യം.

താമസ സ്ഥലം ഒഴിഞ്ഞ് സഞ്ചാരികള്‍ പഴയ മൂന്നാറില്‍ എത്തിയപ്പോളേയ്ക്കും പഴയമൂന്നാര്‍ വെള്ളത്തിനടിയിലായിരുന്നു. പഴയമൂന്നാറില്‍ നിന്നും പള്ളിവാസല്‍ ദേവികുളം റൂട്ടില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നതിനാല്‍ ഇവിടെ നിന്നും എങ്ങോട്ടും പോകുവാന്‍ കഴിയാത്ത അവസ്ഥയായി.

മഴ ശക്തമായി മൂന്നാര്‍ വെള്ളത്തില്‍ മുങ്ങിയതോടെ ടൗണിലെ കച്ചവട സ്ഥാപനങ്ങള്‍, പെട്രൾ പബുകൾ, മെഡിക്കൽ സ്റ്റോറുകൾ, ഹോട്ടലുകൾ തുടങ്ങി എല്ലാം അടഞ്ഞ് കിടക്കുകയാണ്. ഇതോടെ , കഴിക്കാന്‍ ഭക്ഷണം പോലുമില്ലാതെ ഇവർ കുടുങ്ങി.

ജില്ലയിൽ റെഡ് അലേർട്ട് തീരുന്നതുവരെ വിനോദ സഞ്ചാരികൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here